ഐപിഎല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചക്കും

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഒന്നരമാസത്തോളം നീളുന്ന ഐപിഎല്‍ ടൂര്‍ണമെന്റിന് തൊട്ടുപിന്നാലെയെത്തുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാര്‍ക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ന്യൂസിലന്റ് മുന്‍ താരം ഷെയിന്‍ ബോണ്ട്. മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ചുകൂടിയായ ബോണ്ട് ഐപിഎല്‍ ബൗളര്‍മാരെ കാര്യമായി ബാധിച്ചേക്കുമെന്ന് പറയുന്നു.

ഐപിഎല്ലിലെ തുടരെയുള്ള കളികള്‍ കളിക്കാരുടെ ശാരീരിക ക്ഷമതയ്ക്ക് ദോഷമുണ്ടാക്കും. നീണ്ട നെറ്റ് സെഷനുകളും ടൂര്‍ണമെന്റിലെ പന്തേറുമെല്ലാം ബൗളര്‍മാരെ ക്ഷീണിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയിലെ അമ്പത് ഓവര്‍ മത്സരം ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരിക്കുമെന്നും ബോണ്ട് പറഞ്ഞു.

shane-bond

20 ഓവര്‍ ഫോര്‍മാറ്റില്‍ നിന്നും 50 ഓവറിലേക്ക് മാറുമ്പോള്‍ കളിക്കാരുടെ പ്രകടനം നിര്‍ണായകമാണ്. ഇന്ത്യയിലെ ചൂടും യാത്രകളും ബൗളര്‍മാരെ ക്ഷീണിപ്പിക്കും. യുകെയില്‍ ചൂട് കുറയുമെങ്കിലും ബൗളിങ് കടുത്തതായിരിക്കുമെന്നും ബോണ്ട് ഓര്‍മിപ്പിച്ചു.

ജൂണ്‍ ആദ്യത്തെ ആഴ്ചയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കളിക്കാരുടെ പ്രകടനം മോശമായാല്‍ അത് ഐപിഎല്ലിന് വിമര്‍ശനത്തിനിടയാക്കും. ഇന്ത്യയുടെ ഏതാണ്ട് എല്ലാ കളിക്കാരും ഐപിഎല്ലില്‍ സജീവമാണ്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ശക്തമാണെങ്കിലും കളിക്കാരുടെ ശാരീരികക്ഷമത എത്രമാത്രമുണ്ടെന്നത് ടൂര്‍ണമെന്റില്‍ നിര്‍ണായകമാകും.


English summary
Hectic Indian Premier League shall affect bowlers in Champions Trophy: Shane Bond
Please Wait while comments are loading...