ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്; ബിസിസിയുടെ കലിപ്പ് തീരുന്നില്ല... ഞെട്ടിത്തരിച്ച് കേരളം

Subscribe to Oneindia Malayalam

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. ബിസിസിഐയുടെ അപ്പീലില്‍ ആയിരുന്നു ഹൈക്കോടതിയുടെ വിലക്ക്. നേരത്തെ ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കിയിരുന്നു.

ഐപിഎല്‍ കോഴക്കേസില്‍ ആയിരുന്നു ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനാക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ആയിരുന്നു വിലക്ക് നീക്കാന്‍ ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ആയിരുന്നു ശ്രീശാന്തിന്റെ വിലക്ക് നീക്കിക്കൊണ്ട് ഉത്തരവിട്ടത്. ഇതിനെതിരെ ബിസിസിഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഐപിഎല്‍ ഒത്തുകളി

ഐപിഎല്‍ ഒത്തുകളി

ഐപിഎല്‍ ഒത്തുകളിയുടെ പേരില്‍ ആയിരുന്നു ബിസിസിഐ ശ്രീശാന്തിന് ക്രിക്കറ്റില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. 2013 ല്‍ ആയിരുന്നു ആ വിവാദമായ സംഭവങ്ങള്‍ അരങ്ങേറിയത്

കുറ്റവിമുക്തന്‍

കുറ്റവിമുക്തന്‍

എന്നാല്‍ പിന്നീട് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.ദില്ലി സെഷന്‍സ് കോടതി ആയിരുന്നു ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയത്.

വിലക്ക് നീക്കാന്‍

വിലക്ക് നീക്കാന്‍

കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷവും ശ്രീശാന്തിനെതിരെയുള്ള വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിച്ചത്.

ആദ്യം സന്തോഷം

ആദ്യം സന്തോഷം

കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ശ്രീശാന്തിന്റെ വിലക്ക് നിരുപാധികം നീക്കുക ആയിരുന്നു. എന്നാല്‍ ഇതിനെതിരെ ബിസിസിഐ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുക ആയിരുന്നു.

ഡിവിഷന്‍ ബെഞ്ച്

ഡിവിഷന്‍ ബെഞ്ച്

എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുക ആയിരുന്നു. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് പുന:സ്ഥാപിക്കപ്പെടുക ആയിരുന്നു.

കുറ്റവിമുക്തനല്ലെന്ന്

കുറ്റവിമുക്തനല്ലെന്ന്

ആജീവനാന്ത വിലക്ക് പിന്‍വലിക്കാന്‍ ഉത്തരവിട്ട കോടതി വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല എന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിലയിരുത്തല്‍.

ബിസിസിഐയുടെ വാശി

ബിസിസിഐയുടെ വാശി

ദില്ലി സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും തങ്ങള്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല എന്നാണ് ബിസിസിഐയുടെ വാദം. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീശാന്ത് കുറ്റക്കാരന്‍ തന്നെ ആണ് എന്നാണ് ബിസിസിഐയുടെ വാദം.

ശ്രീശാന്തിന്‍റെ വിലക്ക് തുടരും, തനിക്ക് മാത്രം വേറെ നീതിയെന്ന് താരം | Oneindia Malayalam
ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍

ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍

വിലക്ക് നീക്കിയതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള കഠിന ശ്രമത്തിലായിരുന്നു ശ്രീശാന്ത്. രഞ്ജി ട്രോഫിയില്‍ കേരള ടീമില്‍ പ്രവേശനം നേടാനുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം.

English summary
High Court Division Bench reinstate Sreesanth's ban on BCCI's appeal.
Please Wait while comments are loading...