ഇന്ത്യ ന്യൂസിലന്‍ഡ്; പിച്ചിലെ ഒത്തുകളി; ഇന്ത്യന്‍ ക്യൂറേറ്ററെ ഐസിസി ചോദ്യം ചെയ്യും

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം നടന്ന പൂണെ പിച്ചിനെക്കുറിച്ച് വാതുവെപ്പുകാര്‍ക്ക് വിവരം നല്‍കിയ ക്യൂറേറ്ററെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചോദ്യം ചെയ്യും. പിച്ചൊരുക്കിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ് സലാഗോണ്‍ക്കറിനെയാണ് മുതിര്‍ന്ന ഐസിസി അംഗങ്ങള്‍ ചോദ്യം ചെയ്യുക.

വായടക്കണമെന്ന് വിവാദ ആള്‍ദൈവം രാധേ മാ മാധ്യമപ്രവര്‍ത്തകരോട്; എന്താണ് സംഭവം?

മുന്‍ മഹാരാഷ്ട്ര ബൗളറായ പാണ്ഡുരംഗ് പത്തുവര്‍ഷത്തോളം സംസ്ഥാനത്തിനുവേണ്ടി കളിച്ചിരുന്നു. ഇതിനുശേഷമാണ് ക്യൂറേറ്ററായത്. പിച്ചിന്റെ സ്വഭാവം ക്യൂറേറ്റര്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ഇത് ലംഘിച്ച് വാതുവെപ്പുകാര്‍ക്കുവേണ്ടി പിച്ചിനെക്കുറിച്ച വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

icclogo

ഇതിന് പിന്നാലെയാണ് ഐസിസി പ്രശ്‌നത്തില്‍ ഇടപെടുന്നത്. ഐസിസി ഒഫീഷ്യല്‍ സ്റ്റീവ് റിച്ചാഡ്‌സണ്‍ പൂണെയിലെത്തിയിട്ടുണ്ട്. റിച്ചാഡ്‌സണ്‍ ആണ് വിഷയത്തെക്കുറിച്ച് അന്വേഷിച്ച് ഐസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിനകം തന്നെ പാണ്ഡുരംഗയില്‍ നിന്നും ചില വിവരങ്ങള്‍ റിച്ചാഡ്‌സണ്‍ ശേഖരിച്ചിട്ടുണ്ട്.

കുഞ്ഞ് പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞു; ഗര്‍ഭിണിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

സംഭവത്തില്‍ ബിസിസിഐയും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകന്‍ വാതുവെപ്പുകാരുടെ ഇടനിലക്കാരനെന്ന നിലയില്‍ പാണ്ഡുരംഗയെ സമീപിച്ചപ്പോള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. നേരത്തെ ഇവിടെ നടന്ന കളികളും ഇത്തരത്തില്‍ ചോര്‍ത്തപ്പെട്ടതായാണ് സംശയം. ഇക്കാര്യങ്ങളെല്ലാം ക്യൂറേറ്ററില്‍ നിന്നും ചോദിച്ചറിയും.

English summary
ICC Anti-Corruption Unit official top to ‘quiz’ Pandurang Salgaonkar
Please Wait while comments are loading...