വിരാട് കോലി മുതൽ ബെൻ സ്റ്റോക്സ് വരെ... ചാമ്പ്യൻസ് ട്രോഫിയിൽ നോക്കിവെക്കണം ഈ 6 ബാറ്റ്സ്മാൻമാരെ!!!

  • Posted By:
Subscribe to Oneindia Malayalam

എട്ട് ടീമുകളാണ് ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചാന്ച്യന്മാരായ ഇന്ത്യ മുതൽ കുഞ്ഞന്മാരായ ബംഗ്ലാദേശ് വരെയുള്ള ടീമുകൾ. ലോകത്തെ എണ്ണം പറഞ്ഞ ബാറ്റ്സ്മാൻമാർ എത്തുന്ന ടൂര്‍ണമെന്റാണ്. എന്നാൽ ചാമ്പ്യൻസ് ട്രോഫി നടക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ ഏറ്റവും അപകടകാരികൾ ആകാൻ സാധ്യതയുള്ള ആറ് ബാറ്റ്സ്മാൻമാരെ നോക്കൂ.

നാളെത്തുടങ്ങും ഐസിസി ചാമ്പ്യൻസ് ട്രോഫി.. എന്ത് കളി, എങ്ങനെയാണ് കളി... അറിയേണ്ടതെല്ലാം!!

എ ബി ഡിവില്ലിയേഴ്സ്

എ ബി ഡിവില്ലിയേഴ്സ്

ഏത് ഗ്രൗണ്ടാകട്ടെ ഏത് ഫോർമാറ്റാകട്ടെ, എ ബി ഡിവില്ലിയേഴ്സിനെ ഒഴിവാക്കി ഒരു ബാറ്റിംഗ് പട്ടിക തയ്യാറാക്കാൻ പറ്റില്ല. അത്രയ്ക്കും പ്രതിഭാശാലിയാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ. ഐ പി എല്ലിൽ വലിയ ഫോമിലൊന്നും ആയിരുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. എ ബി ഡിവില്ലിയേഴ്സിനെ ഇംഗ്ലണ്ടിലും ശ്രദ്ധിച്ചേ പറ്റൂ.

ഹാഷിം അംല

ഹാഷിം അംല

ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ ബാറ്റ്സ്മാനും ദക്ഷിണാഫ്രിക്കയിൽ നിന്നും തന്നെ. ഹാഷിം ആംല. ഇംഗ്ലണ്ടിൽ തിളങ്ങാനുള്ള എല്ലാ ടെക്നിക്കൽ പെർഫെക്ഷനുമുള്ള ആംല മികച്ച ഫോമിലും കൂടിയാണ്. വേഗത്തിൽ ഏഴായിരം എന്ന കോലിയുടെ റെക്കോർഡ് തകർത്താണ് ആംല ഐ സി സി ചാമ്പ്യൻസ് ട്രോഫി കളിക്കാനെത്തുന്നത്.

വിരാട് കോലി

വിരാട് കോലി

ഇംഗ്ലണ്ടിൽ നടക്കുന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഏവരും ഉറ്റുനോക്കുന്ന ഒരു ബാറ്റ്സ്മാനാണ് വിരാട് കോലി. ഐ പി എല്ലിൽ തന്റെ ബെസ്റ്റ് അല്ലാഞ്ഞിട്ട് പോലും 300ന് മേൽ റൺ സ്കോർ ചെയ്യാൻ കോലിക്ക് സാധിച്ചു. പരിശീലന മത്സരത്തിൽ ഫോമിന്റെ മിന്നലാട്ടം കാണിച്ച കോലിയുടെ സ്ഥിരത ഇന്ത്യൻ ടീമിനും അത്യന്താപേക്ഷിതമാണ്.

ഡേവിഡ് വാർണർ

ഡേവിഡ് വാർണർ

ഐ പി എൽ നിർത്തിയേടത്ത് നിന്നാകും ഡേവിഡ് വാർണർ ഇംഗ്ലണ്ടിൽ തുടങ്ങാൻ പോകുന്നത്. ഓസ്ട്രേലിയയുടെ ഈ ഇടംകൈയൻ ഓപ്പണറായിരുന്നു ഐ പി എല്ലിലെ ടോപ് സ്കോറർ. ഏത് ബൗളിംഗ് നിരയെയും ഒറ്റക്ക് തച്ചുതകർക്കാൻ ഡേവിഡ് വാർണർ ഒറ്റക്ക് വിചാരിച്ചാൽ നടക്കും.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

പട്ടികയിൽ ഓസ്ട്രേലിയയിൽ നിന്നുള്ള രണ്ടാമത്തെ ബാറ്റ്സ്മാൻ. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഐ പി എല്ലിൽ പുനെയുടെ നായകനായി നടത്തിയ പ്രകടനം തന്നെയാകും ഓസീസ് ആരാധകരും ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ സ്മിത്തിൽ നിന്നും പ്രതീക്ഷിക്കുക.

ബെൻ സ്റ്റോക്സ്

ബെൻ സ്റ്റോക്സ്

ആദ്യ ഐ പി എല്ലിൽ വമ്പൻ ഹിറ്റായി മാറിയ ബെൻ സ്റ്റോക്സിന് സ്വന്തം നാട്ടിൽ നടക്കുന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ പലതും തെളിയിക്കാനുണ്ട്. ബാറ്റ് കൊണ്ട് മാത്രമല്ല പന്ത് കൊണ്ടും കളി തിരിക്കാനുള്ള കഴിവുണ്ട് ന്യൂസിലാൻഡിൽ ജനിച്ച ഈ ഇടംകൈ ബാറ്റ്സ്മാൻ കം വലംകൈ ബൗളർക്ക്.

English summary
England has always been a happy hunting ground for batsmen and seems the upcoming ICC Champions Trophy is going to be no different.
Please Wait while comments are loading...