32 കളിയിൽ ഇന്ത്യയ്ക്ക് 26 ജയം.. പക്ഷേ അത് പണ്ട്, അവസാനത്തെ 5 കളിയിൽ ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചു!!

  • Posted By:
Subscribe to Oneindia Malayalam

1988 മുതൽ 2015 വരെയായി ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 32 ഏകദിന മത്സരങ്ങൾ കളിച്ചു. ഇതിൽ 5 എണ്ണം മാത്രമാണ് ഇന്ത്യ ഇതുവരെ തോറ്റത്. 26 എണ്ണം ഇന്ത്യ ജയിച്ചു. ഒരെണ്ണം റിസൾട്ട് ഇല്ലാതെ പോയി. എന്നാൽ ഇത് പഴയ കഥ. ബംഗ്ലാദേശിന് മേൽ ഇന്ത്യയ്ക്ക് പഴയ അപ്രമാദിത്തമൊന്നും ഇപ്പോൾ ഇല്ല.

ബംഗ്ലാദേശ് കടുവകൾ, ഇന്ത്യക്കാർ വെറും പട്ടികളോ?? സെമിഫൈനലിന് മുമ്പ് ഇന്ത്യയെ അപമാനിച്ച് ബംഗ്ലാ ഫാൻസ്!!

പ്രത്യേകിച്ച് അവസാനത്തെ അഞ്ച് കളികളിൽ. 2007 ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച് പുറത്താക്കിയ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള അവസാനത്തെ 5 കളികൾ നോക്കൂ.. ഇന്ത്യ ശരിക്കും നാണംകെട്ട് പോയ അനുഭവങ്ങൾ വരെ ഈ അഞ്ച് മത്സരങ്ങൾ നോക്കിയാൽ കാണാൻ പറ്റും!!

ജൂണ്‍ 24, 2015 മിർപൂർ - ഇന്ത്യ ജയിച്ചു

ജൂണ്‍ 24, 2015 മിർപൂർ - ഇന്ത്യ ജയിച്ചു

2015 ൽ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം. ഇന്ത്യയുടെ 317 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് 77 റൺസിന് തോറ്റു. ധവാൻ, ധോണി, റെയ്ന, അശ്വിൻ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. പക്ഷേ വിജയം കൊണ്ട് കാര്യമൊന്നും ഉണ്ടായില്ല. പരമ്പര ഇന്ത്യയ്ക്ക് നേരത്തെ നഷ്ടപ്പെട്ടിരുന്നു.

ജൂണ്‍ 21, 2015 മിർപൂർ - ബംഗ്ലാദേശ് ജയിച്ചു

ജൂണ്‍ 21, 2015 മിർപൂർ - ബംഗ്ലാദേശ് ജയിച്ചു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 200ന് പുറത്തായി. മുസ്താഫിസുർ വീഴ്ത്തിയത് 7 വിക്കറ്റ്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് പാട്ടും പാടി കളി ജയിച്ചു. പരമ്പരയും സ്വന്തമാക്കി. ഇന്ത്യയുടെ ഹൃദയം തകർന്നു.

ജൂണ്‍ 18, 2015 മിർപൂർ - ബംഗ്ലാദേശ് ജയിച്ചു

ജൂണ്‍ 18, 2015 മിർപൂർ - ബംഗ്ലാദേശ് ജയിച്ചു

പരമ്പരയിലെ ആദ്യമത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 307 റൺസടിച്ചു. ഇന്ത്യ 225ന് ഓളൗട്ടായി. മുസ്താഫിസുർ 5 വീഴ്ത്തി. ഇന്ത്യയ്ക്ക് പരമ്പരയിൽ നാണംകെട്ട തുടക്കം.

 മാർച്ച് 19, 2015 മെൽബൺ - ഇന്ത്യ ജയിച്ചു

മാർച്ച് 19, 2015 മെൽബൺ - ഇന്ത്യ ജയിച്ചു

ഐ സി സി ലോകകപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യയും ബംഗ്ലാദേശും നേർക്കുനേർ വന്നത്. രോഹിത് ശർമയുടെ സെഞ്ചുറി മികവിൽ ഇന്ത്യ 302 റൺസടിച്ചു. ബംഗ്ലാദേശ് 193 റൺസിന് ഓളൗട്ടായി. ഇന്ത്യയ്ക്ക് 109 റൺസ് ജയം.

ജൂൺ 19, 2014 മിർപൂർ - ഫലമില്ല

ജൂൺ 19, 2014 മിർപൂർ - ഫലമില്ല

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തണുത്ത തുടക്കമാണ് കിട്ടിയത്. ഉത്തപ്പയും രഹാനെയും വേഗം പോയി. തട്ടിയും മുട്ടിയും 34.2 ഓവറിൽ ഇന്ത്യ 119 റൺസിൽ എത്തിയപ്പോൾ മഴ പെയ്തു. ഇന്ത്യ രക്ഷപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം.

English summary
Champions Trophy 2017: India vs Bangladesh: Last 5 ODI matches and results.
Please Wait while comments are loading...