അഭിനന്ദിക്കാൻ ചെന്ന ബെൻ സ്റ്റോക്സിനെ ആട്ടിപ്പായിച്ച് തമിം ഇഖ്ബാൽ.. ബംഗ്ലാദേശിനെ ട്രോളി സോഷ്യൽ മീഡിയ!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: കളിക്കളത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും കളത്തിന് പുറത്തെ പെരുമാറ്റത്തിൽ ബംഗ്ലാദേശ് ടീമംഗങ്ങൾക്ക് ആരാധകർ തീരെ കുറവാണ്. ഇപ്പോഴിതാ കളിക്കളത്തിലും അവർ തീരെ പ്രൊഫഷണൽ അല്ലാതെ പെരുമാറി ആളുകളെക്കൊണ്ട് പറയിപ്പിക്കുന്നു. സെഞ്ചുറി തികച്ചപ്പോൾ അഭിനന്ദിക്കാന്‍ എത്തിയ ബെൻ സ്റ്റോക്സുമായി തട്ടിക്കയറി തമിം ഇഖ്ബാലാണ് സോഷ്യൽ മീഡിയയുടെ വിമർശനത്തിനും ട്രോളിനും ഇടവെച്ചിരിക്കുന്നത്. വീഡിയോ സഹിതം കാണാം...

ഇംഗ്ലണ്ടിന്റെ റെക്കോർഡ് ചേസ്, മിന്നുംതുടക്കം നശിപ്പിച്ച് ബംഗ്ലാദേശ്! ഉദ്ഘാടന മത്സരത്തിൽ സംഭവിച്ചത്, മാച്ച് 1 ഹൈലൈറ്റ്സ്!!

സംഭവം മുപ്പത്തിരണ്ടാം ഓവറിൽ

സംഭവം മുപ്പത്തിരണ്ടാം ഓവറിൽ

ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ മുപ്പത്തിരണ്ടാം ഓവറിലാണ് സംഭവം നടന്നത്. ബെൻ സ്റ്റോക്സിന്റെ പന്തിൽ തമിം ഇഖ്ബാൽ മനോഹരമായ ഒരു ബൗണ്ടറി അടിക്കുന്നു. തമീമിനെ അഭിനന്ദിക്കാനായി സ്റ്റോക്സ് പുറത്ത് തട്ടുന്നു. എന്നാൽ തമിം ഇതിനെ തീരെ പോസിറ്റിവ് ആയി അല്ല എടുത്തത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിലാണ് ഇത് അവസാനിച്ചത്.

തമിമിന്റെ ആക്ഷൻ

തമിമിന്റെ ആക്ഷൻ

ഈ ഓവർ തീർന്നതും വീണ്ടും കളിക്കാർ തമ്മിൽ കശപിശയുണ്ടായി. സ്റ്റോക്സിന് നേരെ തമിം കൈ കോണ്ട് പോ എന്ന തരത്തിൽ ആക്ഷൻ കാണിക്കുക കൂടി ചെയ്തു. സ്റ്റോക്സിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ അഭിനന്ദിച്ച കാണികൾ തമിമിനെ കൂവുകയും ചെയ്തു. എന്നാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നു ബംഗ്ലാദേശ് ആരാധകർ കളിയാക്കിയത് സ്റ്റോക്സിനെയാണ് എന്നതാണ് രസകരം.

ബംഗാളികളെ

ബംഗാളികളെ

എന്റെ ഭാഗത്തും തെറ്റുണ്ട് കണ്ട ബംഗാളികളെ അഭിനന്ദിക്കാൻ ഞാൻ പോകാൻ പാടില്ലായിരുന്നു - ലേശം വംശീയത കലർത്തിയ ട്രോളാണോ എന്ന് സംശയം.

സ്റ്റോക്സ് പുണ്യാളന്‍

സ്റ്റോക്സ് പുണ്യാളന്‍

ഈ ഒരു സംഭവം കൊണ്ട് സ്റ്റോക്സിനെ പുണ്യാളനാക്കുകയൊന്നും വേണ്ട എന്ന് കരുതുന്നവരും സോഷ്യൽ മീഡിയയിൽ ഉണ്ട്.

വേണ്ട വേണ്ടാത്തോണ്ടാ

വേണ്ട വേണ്ടാത്തോണ്ടാ

എതിർ ടീമിലെ കളിക്കാർ അഭിനന്ദിക്കുന്നത് തമിം ഇക്ബാലിന് ഇഷ്ടമല്ല പോലും എന്താല്ലേ...

വീഡിയോ കാണാം

ഇംഗ്ലണ്ട് - ബംഗ്ലാദേശ് മത്സരത്തിനിടെ നടന്ന വാക്കുതർക്കത്തിന്റെ വീഡിയോ കാണാം

English summary
ICC Champions Trophy 2017: Tamim Iqbal and Ben Stokes exchange words, video.
Please Wait while comments are loading...