ഐപിഎൽ കൊണ്ടുമാത്രം ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ.. എങ്കിൽ എന്തുകൊണ്ട് ഗംഭീർ ഇല്ല.. ഉത്തരമുണ്ടോ? ഉണ്ടല്ലോ!!

  • Posted By:
Subscribe to Oneindia Malayalam

ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാൻ ഐ പി എൽ ഒരു കാരണമാണോ. ആണ് എന്നും അല്ല എന്നും പറയുന്നവരുുണ്ട്. ആർ അശ്വിൻ, ജസ്പ്രീത് ഭുമ്ര, ഹർദീക് പാണ്ഡ്യ എന്നിവരോടൊക്കെ ചോദിച്ചാൽ അതെ എന്ന് തന്നെ ഉത്തരം കിട്ടും. ശിഖർ ധവാനും പറയുന്നത് ഐ പി എല്ലിൽ കളിച്ചാൽ ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടും എന്ന് തന്നെയാണ്.

Read Also: ഇതാ കൊച്ചിയിൽ ഒരു 'കാവ്യ മാധവൻ'.. 4 വർഷത്തെ ശമ്പളം 3500 രൂപ.. കെട്ടിയിട്ട് ക്രൂരപീഡനം.. ഇവരും ഒരു സ്ത്രീയോ?

Read Also: യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, കുപ്പി കുത്തിക്കയറ്റി.. പോലീസ് ക്രൂരത!!

Read Also: മിനി റിച്ചാർഡിന്റെ റൊമാന്റിക് വീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ.. വാട്സ് ആപ്പിൽ ഹോട്ട് ചിത്രങ്ങൾ വൈറൽ!!

ഐപിഎൽ കൊണ്ട് മാത്രം

ഐപിഎൽ കൊണ്ട് മാത്രം

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ സെലക്ഷൻ കിട്ടിയതിന് ശേഷമാണ് ശിഖർ ധവാൻ ഇങ്ങനെ പ്രതികരിച്ചത്. ഐപിഎൽ കൊണ്ട് മാത്രമാണ് എനിക്ക് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കിട്ടിയത്. ധവാന്റെ കഴിഞ്ഞ കുറച്ച് കാലത്തെ ഇന്ത്യൻ ടീമിലെ പ്രകടനം കണ്ടവര്‍ ഇക്കാര്യം കണ്ണും പൂട്ടി അംഗീകരിച്ച് തരും എന്നതാണ് സത്യം.

ധവാന്റെ സ്കോറിങ്

ധവാന്റെ സ്കോറിങ്

ഐ പി എല്ലിന്റെ പത്താം സീസണിൽ മികച്ച ഫോമിലാണ് ശിഖർ ധവാൻ. 12 കളിയിൽ മൂന്ന് അർധസെഞ്ചുറികൾ സഹിതം 450 റൺസ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ തന്നെ ഡേവിഡ് വാർണറിന് പിന്നിലായി റൺ വേട്ടയിൽ രണ്ടാം സ്ഥാനത്താണ് ധവാൻ. ശരാശരി 40ന് മേൽ.

അപ്പോൾ ഗംഭീറോ

അപ്പോൾ ഗംഭീറോ

ഐ പി എല്ലിലെ മികച്ച പ്രകടനം ഇന്ത്യൻ ടീമിൽ എത്തിക്കുമെങ്കില്‍ ഗൗതം ഗംഭീറിനും കിട്ടണ്ടേ സെലക്ഷൻ. 12 കളിയിൽ 425 റൺസടിച്ച ഗംഭീർ സ്കോർ വേട്ടയിൽ നാലാം സ്ഥാനത്താണ്. ധവാനെക്കാൾ വെറും 25 റൺസ് കുറവ്. ഗംഭീറിന് മാത്രമല്ല മൂന്നാം സ്ഥാനത്തുള്ള റെയ്നയ്ക്കുമില്ല സെലക്ഷൻ.

മിസായവർ ഇവർ

മിസായവർ ഇവർ

11 കളിയിൽ 374 റൺസടിച്ച സഞ്ജു സാംസൻ, 10 കളിയിൽ 353 റൺസടിച്ച രാഹുൽ ത്രിപാഠി, നിതീഷ് റാണ, ക്രുനാൽ പാണ്ഡ്യ, ദിനേശ് കാർത്തിക്, പാർഥിവ് പട്ടേല്‍, അക്ഷർ പട്ടേൽ തുടങ്ങിയവർക്കെല്ലാം ഐ പി എൽ പ്രകടനം നോക്കിയാൽ ഇന്ത്യൻ ടീം സെലക്ഷന് അർഹതയുണ്ട് എന്ന് തോന്നാം. പക്ഷേ...

ഗംഭീർ തന്നെ പറയുന്നു

ഗംഭീർ തന്നെ പറയുന്നു

ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള സെലക്ഷന് ഐ പി എല്ലിലെ പ്രകടനം പരിഗണിക്കേണ്ട കാര്യമില്ല എന്നാണ് ഗംഭീർ പറയുന്നത്. ഐ പി എല്ലിൽ കൊൽക്കത്തയുടെ ക്യാപ്റ്റൻ കൂടിയാണ് ഗംഭീർ. ട്വന്റി20 ടീം സെലക്ട് ചെയ്യുമ്പോൾ മാത്രമേ ഐ പി എൽ പ്രകടനം പരിഗണിക്കേണ്ട കാര്യമുള്ളൂ. - ഗംഭീർ പറയുന്നു.

English summary
ICC Champions Trophy: Gautam Gambhir explains his non selection in India squad
Please Wait while comments are loading...