ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇംഗ്ലണ്ട് ഫൈനല്‍?; ഇന്ത്യ തയ്യാറായെന്ന് വിരാട് കോലി

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഏതു വെല്ലുവിളി ഏറ്റെടുക്കാനും ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പ്രശസ്തമായ ലോഡ്‌സിലെ ലോംഗ് റൂമില്‍ മുന്‍ താരങ്ങള്‍ക്കൊപ്പം ഒത്തു ചേര്‍ന്നപ്പോഴായിരുന്നു വിരാട് കോലിയുടെ പ്രതികരണം.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ കളിക്കാരായ മൈക്ക് ബ്രാര്‍ലി, ഫാറൂഖ് എഞ്ചിനീയര്‍, ദിലീപ് ദോഷി, മോണ്ടി പനേസര്‍, ആന്‍ഡ്രൂ സ്ട്രൗസ് അനില്‍ കുംബ്ലെ കൂടാതെ ഇന്ത്യന്‍ താരങ്ങളും പങ്കെടുത്തു. കളിക്കാര്‍ തങ്ങളുടെ പഴയകാലത്തെ മികച്ച അനുഭവങ്ങള്‍ പരിപാടിയില്‍ പങ്കുവെച്ചു.

viratkohli

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമുകളിലൊന്നാണ് ഇപ്പോഴത്തേതെന്ന് ഫാറൂഖ് എഞ്ചിനീയര്‍ പറഞ്ഞു. ഫൈനലില്‍ ഇംഗ്ലണ്ട് ആയിരിക്കുമെന്ന സൂചന ഓഡിയന്‍സ് അറിയിച്ചപ്പോള്‍ ഏതു ടീമിനെ നേരിടാനും ഇന്ത്യ തയ്യാറാണെന്ന് കോലി പറഞ്ഞു. എതിര്‍ ടീം ആരാണെന്നത് ഇന്ത്യയ്ക്ക് വിഷയമല്ലെന്നും കോലി വ്യക്തമാക്കി.

ബുധനാഴ്ച ടൂര്‍ണമെന്റിലെ ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടും. വ്യാഴാഴ്ച ഇന്ത്യയും ബംഗ്ലാദേശുമാണ് സെമി കളിക്കാനിറങ്ങുക. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഫൈനലിലെത്താനാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. അങ്ങിനെയെങ്കില്‍ നിലവിലെ ചാമ്പ്യന്‍ന്മാര്‍ക്ക് ഇംഗ്ലണ്ട് വലിയ വെല്ലുവിളിയാകും ഉയര്‍ത്തുക.


English summary
ICC Champions Trophy: India- England final? Virat Kohli says ready for any rival
Please Wait while comments are loading...