ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്താൻ ക്രിക്കറ്റ് ടീം വെറും ശൂ... പറയുന്നത് പാകിസ്താന്റെ സൂപ്പർഫാൻ ചാച്ച!!

  • Posted By:
Subscribe to Oneindia Malayalam

ഇന്ത്യൻ ക്രിക്കറ്റിന് സുധീർ ഗൗതം എങ്ങനെയാണോ അത് പോലെയാണ് പാകിസ്താൻ ക്രിക്കറ്റിന് ചാച്ചാ ചിക്കാഗോ എന്ന ചാച്ചാ ബാഷിർ. പാകിസ്താന്റെ സൂപ്പർ ഫാൻ. എന്നാൽ ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്താനും ചാമ്പ്യൻസ് ട്രോഫിയിലൂടെ പരസ്പരം വരുമ്പോൾ ചാച്ചാ ചിക്കാഗോ ഇന്ത്യയ്ക്കൊപ്പമാണ്. പാകിസ്താൻ ക്രിക്കറ്റിന് ഇന്ത്യൻ ടീമിന് മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റില്ല എന്നാണ് ചാച്ചാ ചിക്കാഗോ കരുതുന്നത്.

ഹർദീക് പാണ്ഡ്യയ്ക്ക് ദീപിക പദുക്കോണിനോട് മാരക ക്രഷ്.. എന്നിട്ടെന്തുണ്ടായി.. ഐപിഎൽ വണ്ടർ ബോയ് പറയുന്നു!!

ഇന്ത്യയും പാകിസ്താനും തമ്മിലുളള കളികൾ യുദ്ധമൊന്നുമല്ല എന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞത്. ഇതെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണ് എന്നും കോലി പറഞ്ഞു. കോലി പറഞ്ഞത് പോലെ അല്ലെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കളികൾ പഴയ പോലെ കടുകട്ടി മത്സരങ്ങളല്ല എന്നാണ് മുഹമ്മദ് ബാഷിർ എന്ന ചാച്ചാ ചിക്കാഗോയും പറയുന്നത്. അതിന് കാരണവുമുണ്ട്.

bashir

ഇന്ത്യൻ ക്രിക്കറ്റ് ടീം പഴയ പോലെ തന്നെ ഇപ്പോഴും ഡബിൾ സ്ട്രോങാണ്. എന്നാൽ പാകിസ്താനാകട്ടെ പഴയ ഒരു ഗരിമയില്ല. പേരെടുത്ത് പറയാൻ ഒരു താരം പോലും പാകിസ്താൻ ടീമിൽ ഇല്ല എന്നാണ് പാക് ആരാധകർ സ്നേഹത്തോടെ ചാച്ച എന്ന് വിളിക്കുന്ന മുഹമ്മദ് ബാഷിർ പറയുന്നത്. ഇപ്പോഴത്തെ പാക് ടീമിലെ കളിക്കാരെ പോലും തനിക്കറിയില്ല. അക്രം, വഖാർ, ഇമ്രാൻ തുടങ്ങിയ ലോകോത്തര താരങ്ങളെ കണ്ട് പാക് ടീമിനെ ആരാധിച്ചയാളാണ് ചാച്ച.

ഈ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാകിസ്താനെ തോൽപിക്കും എന്നാണ് ചാച്ച പറയുന്നത്. ധോണിയും യുവരാജും ഉള്ള ഇന്ത്യയെ തോൽപിക്കാൻ മാത്രമുള്ള പ്രാപ്തിയൊന്നും ഇപ്പോഴത്തെ പാകിസ്താൻ ടീമിന് ഇല്ലത്രെ. ജൂൺ നാലാം തീയതിയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ - പാക് മത്സരം.

English summary
India miles ahead of Pakitsan, feels Chacha Bashir. Well-known Pakistan cricket fan 'Chacha Chicago' is equally well-known for his love for Mahendra Singh Dhoni. Now, with the gradual decline in Pakistan's performance, the Karachi-born Mohammad Bashir has shifted allegiance to the 'formidable' Indian team ahead of the marquee ICC Champions Trophy clash on June 4.
Please Wait while comments are loading...