വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യൻസ് ട്രോഫി: രോഹിത് ശർമ തിരിച്ചുവരുന്നു.. നാലാം നമ്പറിലല്ല, ഓപ്പണറായി, ഇനി ഹിറ്റ്മാന്റെ കളികൾ!

By Muralidharan

ഏതാനും ദിവസങ്ങളായതേയുള്ളൂ രോഹിത് ശർമ മുംബൈ ഇന്ത്യൻസിനെ ചാമ്പ്യന്മാരാക്കിയിട്ട്. ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്യുന്ന രോഹിത് ശർമ പക്ഷേ മുംബൈ ഇന്ത്യൻസിന് വേണ്ടി ഓപ്പൺ ചെയ്യാറില്ല. നാലാം നമ്പറിലാണ് രോഹിത് ഈ സീസണിൽ കളിച്ചത്. അതെന്താ രോഹിതിന് ഓപ്പൺ ചെയ്യുന്നതിൽ ഇഷ്ടക്കേടുണ്ടോ. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്ന രോഹിത് എവിടെ കളിക്കും? കാണാം....

<strong>ധോണിയുടെ സിനിമ വാരിയത് 133 കോടി, സച്ചിന്റെ സിനിമയ്ക്ക് വെറും 30 കോടി? ബോക്സ് ഓഫീസ് പ്രവചനം കാണാം!!</strong>ധോണിയുടെ സിനിമ വാരിയത് 133 കോടി, സച്ചിന്റെ സിനിമയ്ക്ക് വെറും 30 കോടി? ബോക്സ് ഓഫീസ് പ്രവചനം കാണാം!!

<strong>കൊടുംചതി!! ഐപിഎൽ ഫൈനൽ ഒത്തുകളി? മുംബൈ ജയം നേരത്തെ പ്രവചിച്ചത്, അതും ഒന്നും രണ്ടുമല്ല 8 കാര്യങ്ങൾ!!!</strong>കൊടുംചതി!! ഐപിഎൽ ഫൈനൽ ഒത്തുകളി? മുംബൈ ജയം നേരത്തെ പ്രവചിച്ചത്, അതും ഒന്നും രണ്ടുമല്ല 8 കാര്യങ്ങൾ!!!

<strong>ബേസിൽ ഇൻ വണ്ടർലാൻഡ്: രണ്ട് മാസം കൊണ്ട് കോടീശ്വരൻ... ഇനിയാണ് ബേസിൽ തമ്പിയുടെ ശരിക്കുള്ള ടെസ്റ്റ്.. സച്ചിൻ പറഞ്ഞത്!!</strong>ബേസിൽ ഇൻ വണ്ടർലാൻഡ്: രണ്ട് മാസം കൊണ്ട് കോടീശ്വരൻ... ഇനിയാണ് ബേസിൽ തമ്പിയുടെ ശരിക്കുള്ള ടെസ്റ്റ്.. സച്ചിൻ പറഞ്ഞത്!!

<strong>ഡിണ്ട ചെണ്ടയായി... ക്രിസ് ഗെയ്ൽ, ഡിവില്ലിയേഴ്സ്, ജഡേജ... ഈ ഐപിഎല്ലിലെ ഏറ്റവും വലിയ 8 പരാജയങ്ങൾ... ദുരന്തങ്ങൾ!!</strong>ഡിണ്ട ചെണ്ടയായി... ക്രിസ് ഗെയ്ൽ, ഡിവില്ലിയേഴ്സ്, ജഡേജ... ഈ ഐപിഎല്ലിലെ ഏറ്റവും വലിയ 8 പരാജയങ്ങൾ... ദുരന്തങ്ങൾ!!

പരിക്ക്, നീണ്ട ഇടവേള

പരിക്ക്, നീണ്ട ഇടവേള

2106 ഒക്ടോബറിന് ശേഷം രോഹിത് ശർമ ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ഫോമൗട്ടല്ല, പരിക്കായിരുന്നു പ്രശ്നക്കാരൻ. ഐ പി എൽ സീസണ് മുമ്പായി പരിക്ക് മാറിയെങ്കിലും ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് രോഹിതിനെ പരിഗണിച്ചില്ല. രോഹിതിൻറെ അഭാവത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്ത രാഹുൽ പരിക്ക് മൂലം പുറത്താണ്. ഈ സാഹചര്യത്തിലാണ് രോഹിത് ശർമ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലെത്തുന്നത്.

എന്തുകൊണ്ട് ഓപ്പണർ

എന്തുകൊണ്ട് ഓപ്പണർ

രോഹിത് ശർമ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം ഉണ്ടാക്കിയിട്ടുള്ളത് ഓപ്പണറായിട്ടാണ്. രണ്ട് ഡബിൾ സെഞ്ചുറികൾ രോഹിത് ഓപ്പണറായി കളിച്ച് നേടി. നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ലിമിറ്റഡ് ഓവർ ഓപ്പണിങ് ബാറ്റ്സ്മാനാണ് മുംബൈക്കാരനായ രോഹിത് ശർമ. ടീം ഇന്ത്യയ്ക്കും രോഹിത് ശർമയുടെ സേവനം വേണ്ടത് ഓപ്പണറെന്ന നിലയിലാണ്.

രോഹിതിനിഷ്ടം നാലാം നമ്പർ?

രോഹിതിനിഷ്ടം നാലാം നമ്പർ?

സാധാരണ ബാറ്റ്സ്മാൻമാർ ബാറ്റിംഗ് ഓർഡറിലെ പൊസിഷനുകൾ മാറി കളിക്കാറില്ല, ഉദാഹരണം സച്ചിൻ. എന്നാൽ രോഹിതിന് ആ വക പ്രശ്നങ്ങളൊന്നും ഇല്ല. നാലാം നമ്പറിൽ കളിക്കാൻ ഇഷ്ടമുള്ളത് കൊണ്ടോ ഓപ്പണറായി കളിക്കുന്നതിൽ പ്രശ്നമുളളത് കൊണ്ടോ അല്ല മുംബൈയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുന്നത് എന്ന് രോഹിത് തന്നെ പറയുന്നു. ഐ പി എല്ലും അന്താരാഷ്ട്ര ക്രിക്കറ്റും കൂട്ടിക്കുഴക്കരുത് എന്നാണ് രോഹിതിന്റെ അഭിപ്രായം.

എന്തുകൊണ്ട് നാലാം നമ്പർ?

എന്തുകൊണ്ട് നാലാം നമ്പർ?

മുംബൈ ഇന്ത്യൻസിൽ തന്റെ സേവനം ഏറ്റവും കൂടുതൽ ആവശ്യമുള്ളത് മധ്യനിരയിൽ ആണ്. അതുകൊണ്ട് നാലാം നമ്പറിൽ കളിക്കുന്നു - ഇത്രയും ലളിതമാണ് രോഹിതിന്റെ ഭാഗം. ഐ പി എല്ലിന്റെ തുടക്കം മുതൽ ടീം കൃത്യമായ ബാലൻസിന് വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു. അങ്ങനെയാണ് താൻ മിഡിൽ ഓർഡറിൽ കളിക്കാൻ തീരുമാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് വേറൊരു കാര്യമാണ് രണ്ടും തമ്മിൽ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.

മുംബൈ ഇന്ത്യൻസ് മാത്രം മതി

മുംബൈ ഇന്ത്യൻസ് മാത്രം മതി

ഐ പി എല്ലിൽ തുടർന്നും മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കാനാണ് രോഹിത് ശർമയ്ക്ക് ഇഷ്ടം. എന്നാൽ അടുത്ത സീസണിൽ എത്ര പേരെ നിലനിർത്തും എന്ന കാര്യം ഐ പി എൽ ഗവേണിങ് കൗൺസിൽ ഇനിയും തീരുമാനിച്ചിട്ടില്ല. സ്വന്തം സംസ്ഥാനത്ത് നിന്നുള്ള ടീമിന് വേണ്ടി കളിക്കാനാണ് രോഹിത് ശർമയുടെ താൽപര്യം. പറ്റിയാൽ മുഴുവൻ ടീമിനെയും തങ്ങൾ നിലനിർത്തുമെന്നും ശർമ പറയുന്നു.

Story first published: Wednesday, May 24, 2017, 13:58 [IST]
Other articles published on May 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X