കോലിയെ പിന്തള്ളി പൂജാര 2ൽ, അശ്വിനെ പിന്തള്ളി ജഡേജ 1ൽ.. ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ താരോദയങ്ങൾ!!!

  • By: Kishor
Subscribe to Oneindia Malayalam

റാഞ്ചിയില്‍ അവസാനിച്ച മൂന്നാം ടെസ്‌റ്റോടെ ഐ സി സി റാങ്കിംഗിലെ ആദ്യ സ്ഥാനങ്ങളിലും ചലനങ്ങള്‍. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി തട്ടുപൊളിപ്പന്‍ കളി പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയ്ക്കും രവീന്ദ്ര ജഡേജയ്ക്കുമാണ് അര്‍ഹിച്ച മെച്ചം കിട്ടിയത്. സൂപ്പര്‍ താരങ്ങളായ വിരാട് കോലിയെയും രവിചന്ദ്രന്‍ അശ്വിനെയുമാണ് പൂജാരയും മറികടന്നത്. പുതിയ റാങ്കുകള്‍ ഇങ്ങനെ..

Read Also: ട്രോൾസ് കാ ബാപ്പ്...രാഹുല്‍ ഗാന്ധി ഗിന്നസ് റെക്കോര്‍ഡിലേക്ക്.. ഇത് ട്രോളല്ല, സത്യകഥ!!

Read Also: ട്രോള് കണ്ട് പ്രതീക്ഷ വന്നു... കസബ ഒന്നൂകൂടി റിലീസ് ചെയ്യട്ടേ.. മമ്മൂട്ടി ചോദിച്ചു... കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!!

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

പൂജാര അറ്റ് ബെസ്റ്റ്

പൂജാര അറ്റ് ബെസ്റ്റ്

മൂന്നാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ച ചേതേശ്വര്‍ പൂജാര വിരാട് കോലിയെ പിന്തള്ളി ഐ സി സി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി. പൂജാരയുടെ കരിയര്‍ ബെസ്റ്റ് റാങ്കാണ് ഇത്. 861 പോയിന്റാണ് പൂജാരയ്ക്കുള്ളത്.

ജഡേജ ഒന്നാമന്‍

ജഡേജ ഒന്നാമന്‍

റാഞ്ചിയിലെ മിന്നും പ്രകടനത്തോടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഐ സി സി റാങ്കിംഗില്‍ ഏറ്റവും മികച്ച ബൗളറായി. ഈ ടെസ്റ്റിന് മുമ്പ് രവിചന്ദ്രന്‍ അശ്വിനൊപ്പം ഒന്നാം റാങ്ക് പങ്കിടുകയായിരുന്നു ജഡ്ഡു. മൂന്നാം ടെസ്റ്റിലെ 9 വിക്കറ്റുകള്‍ ജഡേജയ്ക്ക് ഏഴ് പോയിന്റുകള്‍ നേടിക്കൊടുത്തു.

വിരാട് കോലി ഫോമൗട്ട്

വിരാട് കോലി ഫോമൗട്ട്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ദയനീയ ഫോം തുടരുന്ന വിരാട് കോലിക്ക് ഐ സി സി റാങ്കിംഗില്‍ സ്ഥാനമൊന്നും നഷ്ടപ്പെട്ടില്ല എന്ന് ആശ്വസിക്കാം. ഫോമൗട്ടായ കോലി നാലാം സ്ഥാനത്ത് തുടരുകയാണ്. ആറാമതായിരുന്നു പൂജാര കോലിയെ മറികടന്നാണ് രണ്ടിലെത്തിയത്.

കുലുക്കമില്ലാതെ അശ്വിനും

കുലുക്കമില്ലാതെ അശ്വിനും

ജഡേജ മുന്നോട്ട് കയറിയപ്പോള്‍ അശ്വിന്‍ സ്വാഭാവികമായും രണ്ടാം സ്ഥാനത്തായി. റാഞ്ചി ടെസ്റ്റില്‍ അശ്വിന്‍ അത്ര മികച്ച പ്രകടനമല്ല പുറത്തെടുത്തത്. റാങ്കിംഗില്‍ നഷ്ടമുണ്ടായില്ലെങ്കിലും അശ്വിന് 30 പോയിന്റുകള്‍ നഷ്ടമായി.

സ്മിത്ത് ഒന്നാമന്‍

സ്മിത്ത് ഒന്നാമന്‍

ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ജോ റൂട്ട് മൂന്നാമതും വില്യംസന്‍ അഞ്ചാമതുമാണ്. പാകിസ്താന്‍ താരങ്ങളായ അസ്ഹര്‍ അലി, യൂനിസ് ഖാന്‍ എന്നിവരാണ് പിന്നാലെ.

English summary
ICC Test Rankings: Cheteshwar Pujara and Ravindra Jadeja shine.
Please Wait while comments are loading...