ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ്: സേവാഗ്.. 'ലേഡി യുവരാജ്' കൗറിനെക്കുറിച്ച് താരങ്ങൾക്ക് 100 നാവ്!!

  • Posted By:
Subscribe to Oneindia Malayalam

ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ് - ലോകത്തെ എണ്ണപ്പെട്ട ഓപ്പണർമാരിൽ ഒരാളായ വീരേന്ദർ സേവാഗാണ് പറയുന്നത്. അതും ഹർമൻപ്രീത് കൗർ എന്ന 28കാരിയെക്കുറിച്ച്. സേവാഗ് അങ്ങനെ പറഞ്ഞതിൽ അത്ഭുതമൊന്നും വേണ്ട, ഒരു ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ കാണാൻ പറ്റുന്ന ഏറ്റവും രാജകീയമായ ബാറ്റിംഗായിരുന്നു കൗർ നടത്തിയത്.

11 പന്തിൽ 20 ഫോറും 7 കൂറ്റൻ സിക്സും സഹിതം 171 നോട്ടൗട്ട്. അതും കരുത്തരായ ഓസ്ട്രേലിയയ്ക്ക് എതിരെ. കൗർ ബാറ്റ് ചെയ്യുമ്പോൾ ആരാധകർ ബാനർ ഉയർത്തിയത് ലേഡി യുവരാജ് എന്ന്.. ഇത് ആരാധകരുടെ കാര്യം, ഹർമൻപ്രീത് കൗറിനെക്കുറിച്ച് സച്ചിനും സേവാഗും അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത് എന്ന് നോക്കൂ..

ലേഡി യുവരാജോ

ലേഡി യുവരാജോ

ഇന്ത്യൻ വൈസ് ക്യാപ്റ്റനാണ് 28കാരിയായ ഹർമൻപ്രീത് കൗർ. സെമി ഫൈനലിൽ ക്രീസിലെത്തി ആദ്യത്തെ കുറച്ച് ഷോട്ടുകൾ കണ്ടതോടെ തന്നെ കൗർ നിലയുറപ്പിച്ചു എന്ന് ആരാധകരും ഉറപ്പിച്ചു. ബ്രൂട്ടൽ പവറോടെ പന്ത് അതിർത്തി വര കടന്നപ്പോൽ ഗാലറിയിൽ ബാനർ - ലേഡി യുവരാജ്. യുവിയുടെ നാടായ പഞ്ചാബാണ് കൗറിന്റെയും സ്വദേശം. ഇതും അടിച്ച് പറത്താനുളള കഴിവും - ഇതല്ലാതെ യുവിയും കൗറും തമ്മിൽ വേറെ സാമ്യങ്ങളൊന്നും ഇല്ല.

ലൈഫിന്റെ ഇന്നിംഗ്സ് - സേവാഗ്

ലൈഫിന്റെ ഇന്നിംഗ്സ് - സേവാഗ്

ഇന്നിംഗ്സ് ഓഫ് ലൈഫ് ടൈം എന്നാണ് വെടികെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ് ഹർമൻപ്രീത് കൗറിന്റെ ഇന്നിംഗ്സിനെ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. ഇന്ത്യൻ സ്കോറിന്റെ 60 ശതമാനവും കൗറിന്റെ സംഭാവനയാണ് എന്നതും സേവാഗ് എടുത്തുപറഞ്ഞു. വണ്ടർഫുൾ ആൻഡ് ക്ലീൻ ഹിറ്റിങ് - സേവാഗ് കൗറിന്റെ ബാറ്റിംഗിനെ വിളിച്ചത് ഇങ്ങനെ.

ബ്രൂട്ടൽ പവർ - രോഹിത് ശർമ

ബ്രൂട്ടൽ പവർ - രോഹിത് ശർമ

ഇന്ത്യൻ ക്രിക്കറ്റിലെ ഹിറ്റ്മാൻ ആണ് രോഹിത് ശർമ. ഏകദിനത്തിൽ രണ്ട് തവണ 200 കടന്നിട്ടുള്ള രോഹിതിനെ വരെ അത്ഭുതപ്പെടുത്തിക്കളഞ്ഞു ഹർമൻപ്രീത് കൗറിന്റെ ബാറ്റിംഗ്. ബ്രൂട്ടൽ പവർ എന്നാണ് രോഹിത് ഹർമൻപ്രീത് കൗറിന്റെ ബാറ്റിംഗിനെ വിളിച്ചത്.

സച്ചിൻ, കോലി, ശാസ്ത്രി, ഭാജി

സച്ചിൻ, കോലി, ശാസ്ത്രി, ഭാജി

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, ഹർഭജൻ സിംഗ്, കോച്ച് രവി ശാസ്ത്രി തുടങ്ങിയ പ്രമുഖരെല്ലാം ഹർമൻപ്രീത് കൗറിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. 1983ന് ശേഷം ഇതാദ്യമായി ലോർഡ്സിൽ ഒരു ലോകകപ്പ് ഫൈനൽ കളിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.

English summary
ICC Women's World Cup: Virat Kohli, Sachin Tendulkar in awe of Harmanpreet Kaur's blitzkrieg
Please Wait while comments are loading...