പാകിസ്താനെ ചുരുട്ടിക്കെട്ടി ഇന്ത്യന്‍ പെണ്ണുങ്ങള്‍... ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വെന്നിക്കൊടി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ഡര്‍ബി: വനിതകളുടെ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെ നിലംപരിശാക്കി ഇന്ത്യന്‍ ടീം. 95 റണ്‍സിനാണ് പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ഇന്ത്യ 74 റണ്‍സിന് ഓളൗട്ടാക്കുകയായിരുന്നു. ആധികാരികമായിരുന്നു ഇന്ത്യയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍ അല്‍പം പ്രതിരോധത്തിലായിരുന്നു. സ്‌കോര്‍ ഏഴിലെത്തിയപ്പോള്‍ ഇന്ത്യക്ക് സ്മൃതി മന്ദനയുടെ വിക്കറ്റ് നഷ്ടമായി ഒമ്പത് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമായിരുന്നു മന്ദന നേടിയിരുന്നത്. ഇംഗ്ലണ്ടിനെതിരെ 90 റണ്‍സും വിന്‍ഡീസിനെതിരെ സെഞ്ച്വറിയും നേടിയ താരമായിരുന്നു മന്ദന.

Women Cricket

ഓപ്പണര്‍ ആയി ഇറങ്ങിയ പിജി റൗത് ആണ് ഇന്ത്യയടെ ടോപ് സ്‌കോറര്‍ . റൗത് 72 പന്തില്‍ 47 റണ്‍സെടുത്തു. എസ് വര്‍മയും ഡിബി ശര്‍മയും 33 ഉം 28 ം വീതം റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഏകത ബിഷ്ടിന്റെ ഉജ്ജ്വല ബൗളിങ്ങാണ് പാകിസ്താനെ ചുരുട്ടിക്കെട്ടിയത്. പത്ത് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ഏകത ബിഷ്ട് പിഴുതെറിഞ്ഞത്.

വനിത ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ തുടര്‍ച്ചയായ വിജയം ആണിത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനേയും രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനേയും ആണ് ഇന്ത്യന്‍ വനിതകള്‍ തോല്‍പിച്ചത്. മൂന്ന് കളികളില്‍ നിന്നായി ആറ് പോയന്റ് നേടിയ ഇന്ത്യ തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

English summary
Left-arm spinner Ekta Bisht came to the fore with a stellar show as India crushed arch-rivals Pakistan by 95 runs in a low-scoring encounter to record their third successive victory in the ICC Women's World Cup on Sunday.
Please Wait while comments are loading...