വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ച്വറിയോടെ ലോക ക്രിക്കറ്റില്‍ വരവറിയിച്ച് ഇന്‍സമാം ഉല്‍ ഹഖിന്റെ മരുമകന്‍

By Anwar Sadath

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഇന്‍സമാം ഉല്‍ ഹഖിന് ഒരു പിന്‍ഗാമി എത്തിയിരിക്കുന്നു. സെഞ്ച്വറിയോ െഇന്‍സമാമിന്റെ മരുമകന്‍ ഇമാം ഉല്‍ ഹഖ് ആണ് വരവറിയിച്ചിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഇമാം 125 പന്തില്‍ നിന്നാണ് സെഞ്ച്വറി നേടിയത്.

അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ പാക് താരവും ലോകത്തിലെ 13മത്തെ താരവുമായി ഇതോടെ ഇമാം. ഇന്‍സമാമിന്റെ പിന്തുണയോടെയാണ് ഇമാം ടീമിലെത്തിയതെന്ന ചിലരുടെ ആരോപണത്തിനുള്ള മറുപടികൂടിയായി ഇമാമിന്റെ സെഞ്ച്വറി. 2014 ജൂനിയര്‍ ലോകകപ്പിലൂടെയാണ് ഇമാം പ്രകടന മികവ് കാട്ടിത്തുടങ്ങിയത്.

imamulhaq

സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഇരുപത്തിരണ്ടാംവയസില്‍ രാജ്യത്തിനുവേണ്ടി അരങ്ങേറാനും ഇമാമിന് കഴിഞ്ഞു. ഇന്‍സമാം ഉല്‍ ഹഖ് ആണ് ഇമാമിന് ക്രിക്കറ്റ് ലോകത്തേക്കുള്ള വഴികാട്ടിയത്. ഇന്‍സമാമിന്റെ ശൈലിയില്‍ തന്നെയാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആയ ഇമാമിന്റെ ബാറ്റിങ് എന്ന പ്രത്യേകതകൂടിയുണ്ട്. അമ്മാവനാണ് തനിക്ക് ക്രിക്കറ്റിലെ ബാലപാഠങ്ങള്‍ പറഞ്ഞു തന്നതെന്ന് ഇമാം പറഞ്ഞു.

തന്റെ സെലക്ഷനെ വിമര്‍ശിച്ചവര്‍ക്കും ഇമാം മറുപടി നല്‍കി. സെലക്ഷന്‍ കമ്മറ്റി തലവനായ ഇന്‍സമാം ആണ് ഇമാമിനെ ടീമിലെടുത്തതെന്നായിരുന്നു വിമര്‍ശനം. എന്നാല്‍, ഇന്‍സമാമിന്റെ മരുമകനായത് തന്റെ കുറ്റമല്ലെന്ന് ഇമാം പറഞ്ഞു. ബാറ്റ്‌കൊണ്ട് വിവര്‍ശകരുടെ വായടയ്ക്കാന്‍ മാത്രമേ തനിക്ക് കഴിയൂ. ആദ്യ മത്സരത്തില്‍ തന്നെ അതിന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുവതാരം വ്യക്തമാക്കി.

Story first published: Saturday, October 21, 2017, 9:33 [IST]
Other articles published on Oct 21, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X