രവി ശാസ്ത്രി ചരിത്രം മറക്കരുത്.. ദാദ സൗരവ് ഗാംഗുലിയുടെ കിടുക്കൻ മറുപടി.. ശാസ്ത്രിക്ക് ഗുഡ് ലക്ക്!!

  • Posted By:
Subscribe to Oneindia Malayalam

പ്രമുഖ ക്യാപ്റ്റന്മാർ വിചാരിച്ചിട്ടും ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് ഒരു പരമ്പര ജയിക്കാൻ പറ്റിയിട്ടില്ല എന്ന കോച്ച് രവി ശാസ്ത്രിയുടെ പരാമർശത്തിന് എതിരെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. രവി ശാസ്ത്രി പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിലും ചരിത്രം നോക്കിയാൽ അത് നീതിക്ക് നിരക്കുന്നതല്ല എന്നതാണ് വസ്തുത. രവി ശാസ്ത്രിയുടെ പരാമർശങ്ങൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ രണ്ട് തരത്തിലുള്ള അഭിപ്രായത്തിന് ഇടയാക്കിയിരുന്നു.

സത്യം പറഞ്ഞാൽ തനിക്ക് ഇതിനോട് പ്രതികരിക്കാനില്ല. രവി ശാസ്ത്രിക്ക് എല്ലാ ആശംസകളും. 2019 ലോകകപ്പ് വരെ രവി ശാസ്ത്രിക്ക് ഒരു കാര്യം ഏൽപ്പിച്ചിരിക്കുകയാണ്. അത് നന്നായി ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ. - ഗാംഗുലി പറഞ്ഞു. ഒപ്പം ഒരു കാര്യം കൂടി ഗാംഗുലി പറഞ്ഞു. 15 വർഷത്തിനിടെ പാകിസ്താനിൽ ഇന്ത്യ ഒരു പരന്പര ജയിച്ചത് ശാസ്ത്രി ഈ പറഞ്ഞ കാലത്താണ്.

ganguly

ഇത് മാത്രമല്ല, 2007 ൽ ഇന്ത്യ ഇംഗ്ലണ്ടിലും പരമ്പര ജയിച്ചു. അതുകൊണ്ട് താരതമ്യങ്ങൾ നടത്തുന്നതിൽ അർഥമില്ല. ടീം നന്നായി കളിക്കുകയും ജയിക്കുകയുമാണ് വേണ്ടത്. - ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടും ബി സി സി ഐ ഉപദേശക സമിതി അംഗവുമായ ഗാംഗുലി പറഞ്ഞു. നിലവിലെ കോച്ച് രവി ശാസ്ത്രിയുമായി ഗാംഗുലിക്ക് നേരത്തെ വ്യക്തിപരമായ അകൽച്ച ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

English summary
Comparing eras, especially in a sporting context, is quite odious and a futile exercise. The sports' DNA is flexible and transforms with the age, society and technology. Even the demands on the sportspersons change, irrevocably.
Please Wait while comments are loading...