വെറും 10 ലക്ഷത്തിന് മുംബൈ ഇന്ത്യൻസിനായി ഐപിഎൽ കളിച്ച് മതിയായി.. ലേലത്തിന് വിടൂ എന്ന് ഹർദീക് പാണ്ഡ്യ!

  • Posted By:
Subscribe to Oneindia Malayalam
IPL: വിലയേറിയ താരമാകുമോ ഈ ഇന്ത്യൻ താരം? | Oneindia Malayalam

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ വെടിക്കെട്ട് താരമായിട്ടാണ് ഹർദീക് പാണ്ഡ്യ ശ്രദ്ധിക്കപ്പെടുന്നത്. ഐ പി എല്ലിലെ കടുംവെട്ട് ബാറ്റ്സ്മാൻ എന്ന നിലയില്‍ നിന്നും ഇന്ത്യൻ ടീമിന്റെ വിശ്വസ്തനായ ഓൾറൗണ്ടറായി ചുരുങ്ങിയ കാലം കൊണ്ട് പാണ്ഡ്യ വളർന്നുകഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസൺ ലേലത്തിന് തന്റെ പേരും ഉൾപ്പെടുത്തണമെന്ന് പാണ്ഡ്യ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

ചിന്ത ജെറോമിന്റെ ജിമിക്കി കമ്മൽ കീറി.. ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ.. രാഷ്ട്രീയമാക്കി സംഘി ഔട്ട്സ്പോക്കണും.. പാവം ഐസിയു, ഭൂലോക ട്രോളുകൾ!!

രണ്ട് വര്‍ഷം മുമ്പ് വെറും 10 ലക്ഷം രൂപയ്ക്കാണ് ഹർദീക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 2015 സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാണ്ഡ്യ 2016 സീസണിൽ തികച്ചും മങ്ങിപ്പോയി. 2017 ൽ പൂർവ്വാധികം ഭംഗിയായി തിരിച്ചുവന്ന പാണ്ഡ്യ ഇന്ത്യൻ ടീമിലും എത്തി. വൈകാതെ സൂപ്പർ ഓള്‍റൗണ്ട് മികവോടെ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളുമായി. ഇപ്പോഴിതാ ഐ പി എല്‍ ടീം വിടാൻ ഒരുങ്ങുകയാണ് പാണ്ഡ്യ.

 pandya-

മുംബൈ ഇന്ത്യൻസിൽ തുടരാൻ താൽപര്യമില്ലെങ്കിൽ പാണ്ഡ്യയ്ക്ക് ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിക്കാം എന്നാണ് ഐ പി എൽ നിയമം. അങ്ങനെ എത്തിയാൽ ഐ പി എൽ ലേലത്തിലെ ഹോട്ട് താരമാകും പാണ്ഡ്യ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നയിക്കുന്ന ബാംഗ്ലൂർ ടീം പാണ്ഡ്യയെ സ്വന്തമാക്കാൻ ഇതിനോടകം താൽപര്യം പ്രകടിപ്പിച്ചതായാണ് വാർത്തകൾ. അതേസമയം അടുത്ത സീസണിൽ എത്ര കളിക്കാരെ നിലനിർത്താം എന്ന കാര്യത്തിൽ ഐ പി എൽ ഗവേണിങ് കൗൺസിൽ തീരുമാനമെടുക്കാനിരിക്കുന്നതേ ഉള്ളൂ.

English summary
In-form Hardik Pandya keen to be on IPL auction block
Please Wait while comments are loading...