കോലി സൂക്ഷിച്ചോ!! ഓസീസ് അത്ര എളുപ്പം കീഴടങ്ങില്ല, സൂചന നല്‍കി സന്നാഹമല്‍സരം...

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി സന്നാഹമല്‍സരത്തിനിറങ്ങിയ ഓസ്‌ട്രേലിയ മികച്ച പ്രകടനം നടത്തി. ഇന്ത്യ എ ടീമിനെതിരായ ത്രിദിന മല്‍സരത്തിന്റെ ആദ്യദിനം ഓസീസ് ഒന്നാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 327 റണ്‍സ് നേടി.

smith

ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും ഷോണ്‍ മാര്‍ഷിന്റെയും സെഞ്ച്വറികളാണ് ഓസീസിനെ ശക്തമായ നിലയിലെത്തിച്ചത്. സ്മിത്ത് 161 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 107ഉം മാര്‍ഷ് 173 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെ 104 റണ്‍സും നേടി. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പാണ് (45) സന്ദര്‍ശക നിരയില്‍ തിളങ്ങിയ മറ്റൊരു താരം. രണ്ടു വിക്കറ്റെടുത്ത നവ്ദീപ് സെയ്‌നിയാണ് ഇന്ത്യന്‍ ബൗളിങില്‍ മികച്ചുനിന്നത്. ഹര്‍ദ്ദിക് പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് പാണ്ഡ്യ.

marsh

നാലു ടെസ്റ്റുകളാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുന്നത്. ഫെബ്രുവരി 24ന് പൂനെയിലാണ് ഒന്നാം ടെസ്റ്റ്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കാന്‍ ഇന്ത്യക്കാവും.

English summary
Australia scores 327 runs in a tour match against india a. steven smith and shaun marsh scores century.
Please Wait while comments are loading...