ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം; രഹാനെ അടിച്ചുപൊളിച്ചു, ഇന്ത്യ എ ടീമിന് മിന്നുന്ന ജയം....

  • By: Afeef Musthafa
Subscribe to Oneindia Malayalam

മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിന് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 48 ഓവറില്‍ 282 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രഹാനെയും ജാക്‌സണും മികച്ച തുടക്കമാണ് നല്‍കിയത്.

rahane

62 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ എ വിജയം സ്വന്തമാക്കിയത്. 39.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 283 റണ്‍സെടുത്തത്. ഇന്ത്യ എയ്ക്ക് വേണ്ടി അജ്യങ്ക രഹാനെ 91 റണ്‍സെടുത്തു.

English summary
India A vs England Practice match, India A win by 6 wickets
Please Wait while comments are loading...