കോലിക്ക് റെക്കോഡ് ഡബിള്‍, പിന്തള്ളിയത് ബ്രാഡ്മാനെയും ദ്രാവിഡിനെയും!!!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്വപ്‌നതുല്യമായ കരിയറിലേക്ക് മറ്റൊരു നാഴികക്കല്ല് കൂടി. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയാണ് കോലി റെക്കോഡിട്ടത്. 204 റണ്‍സെടുത്ത് താരം പുറത്തായി. തുടര്‍ച്ചയായ നാലാം ടെസ്റ്റ് പരമ്പരയിലാണ് കോലി ഡബിള്‍ സെഞ്ച്വറി നേടുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് അദ്ദേഹം.

പിന്തള്ളിയത് ബ്രാഡ്മാനെയും ദ്രാവിഡിനെയും

ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനെയും ഇന്ത്യയുടെ മുന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനെയുമാണ്കോലി പിന്തള്ളിയത്. നേരത്തേ തുടര്‍ച്ചയായ മൂന്നു ടെസ്റ്റ് പരമ്പരകളില്‍ ഡബിള്‍ സെഞ്ച്വറികളുമായി ഇരുവരും റെക്കോഡ് പങ്കിടുകയായിരുന്നു.

ഡബിള്‍ നേടിയത് 239 പന്തില്‍

239 പന്തുകളില്‍ നിന്നായിരുന്നു കോലിയുടെ ഇരട്ട സെഞ്ച്വറി. 24 ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിനു മാറ്റ്കൂട്ടി. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 111 റണ്‍സായിരുന്നു കോലി നേടിയിരുന്നത്. കോലിയുടെ കരിയറിലെ നാലാം ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകളിലാണ് താരം നേരത്തേ ഡബിള്‍ അടിച്ചത്.

ഇന്ത്യആറിന് 687ന് ഡിക്ലയേര്‍ഡ്

ഇന്ത്യ ഒന്നാമിന്നിങ്‌സ് ആറു വിക്കറ്റിന് 687 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു. കോലിയുടെ ഡബിള്‍ സെഞ്ച്വരിക്കു പിറകെ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും സെഞ്ച്വറി നേടിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 600 കടന്നത്. സാഹ 155 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 106 റണ്‍സോടെ പുറത്താവാതെ നിന്നു. സാഹയ്‌ക്കൊപ്പം 60 റണ്‍സുമായി രവീന്ദ്ര ജഡേജയായിരുന്നു ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.

ഇരട്ടസെഞ്ച്വറി കൂട്ടുകെട്ട്

കോലിയും അജിന്‍ക്യ രഹാനെയും നാലാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 222 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു. കോലി 140 റണ്‍സും രഹാനെ 82 റണ്‍സുമാണ് സംഭാവന ചെയ്തത്. രഹാനെയെ പുറത്താക്കി തെയ്ജുല്‍ ഇസ്ലാം ഈ സഖ്യത്തെ വേര്‍പിരിക്കുകയായിരുന്നു.

മുരളി വിജയിയും സെഞ്ച്വറി നേടി

ടെസ്റ്റിന്റെ ആദ്യദിനം ഓപണര്‍ മുരളി വിജയ് ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നു. 160 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 108 റണ്‍സാണ് താരം നേടിയത്. ചേതേശ്വര്‍ പുജാരയാണ് (83) ആദ്യ ദിനം തിളങ്ങിയ മറ്റൊരു താരം.

ബംഗ്ലാദേശ് ഒന്നിന് 41

രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ഒരു വിക്കറ്റിന് 41 റണ്‍സെടുത്തു. സൗമ്യ സര്‍ക്കാരാണ് (15) പുറത്തായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. 24 റണ്‍സോടെ തമീം ഇഖ്ബാലും ഒരു റണ്‍സുമായി മൊമിനുല്‍ ഹഖുമാണ് ക്രീസിലുള്ളത്.

English summary
Indian captain virat kohli creats history by scoring double century against banglasdesh, He is the first player to score double in four consecutive tests.
Please Wait while comments are loading...