ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് ബംഗ്ലാദേശ്, ആദ്യ ടെസ്റ്റില്‍ പോരാട്ടം മുറുകുന്നു

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: കന്നി ഇന്ത്യന്‍ പര്യടനം ബംഗ്ലാദേശ് മോശമാക്കിയില്ല. ബൗളിങില്‍ പതറിയെങ്കിലും ബാറ്റിങില്‍ ബംഗ്ലാ കടുവകളുടെ പോരാട്ടവീര്യം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ ആറിന് 687 ഡിക്ലയേര്‍ഡിനു മറുപടിയില്‍ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ആറു വിക്കറ്റിന് 322 റണ്‍സെടുത്തു.

pic1

നാലു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്ക് 365 റണ്‍സ് കൂടി വേണം. ജയത്തേക്കാളുപരി സമനിലയ്ക്കായി പൊരുതുന്ന ബംഗ്ലാദേശിനെ കീഴടക്കണമെങ്കില്‍ ഇന്ത്യക്ക് നാലാംദിനം കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും.

pic2

ശാക്വിബുല്‍ ഹസന്‍ (82), മുശ്ഫിഖുര്‍ റഹീം (81*),മെഹ്ദി ഹസന്‍ മിറാസ് (51*) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 103 പന്തില്‍ 14 ബൗണ്ടറികളോടെയാണ് ശാക്വിബ് സന്ദര്‍ശകരുടെ ടോപ്‌സ്‌കോററായത്. മുശ്ഫിഖുര്‍ 206 പന്തില്‍ 12 ബൗണ്ടറികള്‍ നേടി. അഞ്ചാം വിക്കറ്റില്‍ മുശ്ഫിഖുര്‍-മെഹ്ദി ജോടി 107 റണ്‍സാണ് അടിച്ചെടുത്തത്. അവരുടെ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്.

pic3

ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത് ഉമേഷ് യാദവായിരുന്നു. താരം രണ്ടു വിക്കറ്റ് നേടി. ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

English summary
Bangladesh is fighting for draw in first cricket test. They scores 322 runs in reply of 687 on third day.
Please Wait while comments are loading...