വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്, പാണ്ഡ്യ, ഭുമ്ര ഓസ്‌ട്രേലിയയെ 'മുംബൈ ഇന്ത്യന്‍സ്' പൊളിച്ചടുക്കി.. ഇന്ത്യയ്ക്ക് ജയം, പരമ്പര!!

By Muralidharan

ഇന്‍‍ഡോര്‍: രോഹിത് ശര്‍മ, ഹര്‍ദീക് പാണ്ഡ്യ, ജസ്പ്രീത് ഭുമ്ര.. ഇന്ത്യന്‍ ടീമിലെ മൂന്ന് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ മതിയായിരുന്നു ഓസ്‌ട്രേലിയയെ തച്ചുതകര്‍ക്കാന്‍. ഇരട്ടിമധുരം പോലെ അജിന്‍ക്യ രഹാനെയുടെ ക്ലാസിക് ഇന്നിംഗ്‌സ് കൂടിയായതോടെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പാട്ടുംപാടി ജയം. 294 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 5 വിക്കറ്റിന് കളി തീര്‍ത്തു.

rohit

ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ച് രോഹിത് ശര്‍മ ഓസീസ് പ്രതീക്ഷകള്‍ കെടുത്തി. സിക്‌സറുകള്‍ കൊണ്ട് ആറാടുകയായിരുന്നു രോഹിത്. 62 പന്തില്‍ 71 റണ്‍സെടുത്ത് രോഹിത് ശര്‍മ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 21.4 ഓവറില്‍ 139. രഹാനെയും മോശമാക്കിയില്ല 76 പന്തില്‍ 70 റണ്‍സ്. വണ്‍ഡൗണായി എത്തിയ കോലിയും പിന്നാലെ ജാദവും പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 206.

എന്നാല്‍ മനീഷ് പാണ്ഡെയെ കൂട്ട് പിടിച്ച് ഹര്‍ദീക് പാണ്ഡ്യ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ആഷ്ടണ്‍ അഗറിനെ ചടപടാ സിക്‌സറുകള്‍ക്ക് പറത്തിയ പാണ്ഡ്യ മറ്റ് ബൗളര്‍മാര്‍ക്കെതിരെ ശ്രദ്ധിച്ച് കളിച്ച് ഇന്നിംഗ്‌സ് പടുത്തു. 72 പന്തില്‍ 78 റണ്‍സ്. നേരത്തെ പത്തോവറില്‍ 58 റണ്‍സിന് 1 വിക്കറ്റും വീഴ്ത്തിയ പാണ്ഡ്യ തന്നെയായി മാന്‍ ഓഫ് ദ മാച്ച്. മൂന്നാമത്തെ വിജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര, ഇനി രണ്ട് കളികള്‍ കൂടി ബാക്കിയുണ്ട്.

Story first published: Sunday, September 24, 2017, 21:45 [IST]
Other articles published on Sep 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X