ലേഡി സച്ചിൻ മിതാലി രാജിന് സെഞ്ചുറി.. വനിതാ ലോകകപ്പിൽ ന്യൂസിലാന്റിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ

Subscribe to Oneindia Malayalam

ഡെര്‍ബി: ന്യൂസിലന്റിനെ തൂത്തെറിഞ്ഞ് വനിതാ ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയാണ് ഇന്ത്യ വിജയക്കുതിപ്പു നടത്തിയത്. ക്യാപ്റ്റന്‍ മിതാലി രാജിന്റെ സെഞ്ച്വറി മികവും സ്പിന്നര്‍ രാജേശ്വരി ഗെയ്ക്ക്‌വാദിന്റെ അഞ്ചു വിക്കറ്റ് നേടിയ പ്രകടനവുമാണ് ഇന്ത്യയെ സെമിഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. സ്‌കോര്‍: ഇന്ത്യ- 50 ഓവറില്‍ 7ന് 267. ന്യൂസിലന്റ്- 25.3 ഓവറില്‍ 79നു പുറത്ത്.

കളിയിലെ മിന്നും താരം ക്യാപ്റ്റന്‍ മിതാലി രാജ് തന്നെയാണ്. മിതാലി നേടിയ 109 റണ്‍സാണ് ഇന്ത്യക്ക് മിന്നും വിജയം സമ്മാനിച്ചത്. 123 പന്തിലാണ് മിതാലി 109 രണ്‍സ് നേടി വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം നടത്തിയത്.

indianwomencricketteam

ടോസ് നഷ്ടപ്പെട്ട് മന്ദഗതിയില്‍ ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയുടെയും പൂനം റൗട്ടിന്റെയും വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ മിതാലി-ഹര്‍മന്‍ പ്രീത് കൗര്‍ നേടിയ 132 റണ്‍സോടെ ഇന്ത്യ കളി തിരിച്ചുപിടിച്ചു.ബൗളര്‍മാരും മികച്ച പ്രകടനം നടത്തി.

Mithali Raj Becomes Highest RunScorer in Women's ODI Cricket

സെമിഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് ആദ്യ സെമിഫൈനല്‍.

English summary
India beat New Zealand by 186 runs, enter ICC Women’s World Cup semis
Please Wait while comments are loading...