ചാംപ്യന്‍സ് ഡാ...കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യന്‍ മുന്നറിയിപ്പ് !! പേസര്‍മാര്‍ മിന്നി,കോലിയും...

  • Written By:
Subscribe to Oneindia Malayalam

ഓവല്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പ് ടീം ഇന്ത്യ ഗംഭീരമാക്കി. സന്നാഹ മല്‍സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ ഇന്ത്യ 45 റണ്‍സിനു തകര്‍ത്തെറിയുകയായിരുന്നു. കളിക്കിടെ മഴയെത്തിയതിനെ തുടര്‍ന്ന് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്.

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറിയോടെ തുടക്കം!! ഒന്നാം സീഡ് കെര്‍ബറിനു മടക്കടിക്കറ്റ്

വരുന്നു രണ്ടാംഘട്ട ഉദാരവല്‍ക്കരണം; ചെറുകിട കച്ചവടക്കാരുടെ നട്ടെല്ല് ഒടിക്കും, പ്രഖ്യാപനം ഉടന്‍

1

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസിനെ ഇന്ത്യന്‍ പേസര്‍മാര്‍ വരിഞ്ഞുകെട്ടി. ടീമിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും കത്തിക്കയറിയപ്പോള്‍ 38.4 ഓവറില്‍ 189 റണ്‍സിന് കിവികള്‍ പുറത്തായി. ഷമിയും ഭുവനേശ്വറും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ മികച്ച പിന്തുണയേകി.

2

മറുപടിയില്‍ ക്യാപ്റ്റന്‍ വിരാട് കോലി (52*) അര്‍ധസെഞ്ച്വറിയുമായി മുന്നില്‍ നയിച്ചപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യം കണ്ടു. ശിഖര്‍ ധവാന്‍ 40 റണ്‍സെടുത്തു. 26 ഓവറില്‍ മൂന്നു വിക്കറ്റിന് ഇന്ത്യ 129 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തിയത്. ഡഡ് വര്‍ക്ക് ലൂയിസ് നിയമപ്രകാരം 26 ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 85 റണ്‍സ് മാത്രം മതിയായിരുന്നു. ഇന്ത്യക്ക് ഒരു സന്നാഹ മല്‍സരം കൂടി ശേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച (മെയ് 30) ബംഗ്ലാദേശുമായാണ് ഇന്ത്യ ഏറ്റുമുട്ടുക.

English summary
India beats New zealand in icc champions trophy warm up match.
Please Wait while comments are loading...