തോറ്റതില്‍ പേടിച്ചുപോയോ.. ഇല്ലെങ്കില്‍ പാകിസ്താനില്‍ കളിക്കാന്‍ വാ.. ഇന്ത്യയ്ക്ക് പാക് വെല്ലുവിളി!!

  • Posted By:
Subscribe to Oneindia Malayalam

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പാകിസ്താനോട് കളിക്കാന്‍ പേടിയാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് ഷഹരിയാര്‍ ഖാന്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റതോടെ ഇന്ത്യ പേടിച്ചുപോയിരിക്കുകയാണ്. അതുകൊണ്ടാണ് പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വരാത്തത്. പാകിസ്താനെ പേടിയില്ലെങ്കില്‍ പാകിസ്താനില്‍ വന്ന് ഇന്ത്യ പരമ്പര കളിക്കട്ടെ - ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് തോറ്റിരുന്നു. ആദ്യമായി ഐ സി സി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൊവ്വാഴ്ച ഒരു വിരുന്ന് ഒരുക്കിയിരുന്നു. ഈ വിരുന്നിനിടെയാണ് ഷഹരിയാര്‍ ഖാന്‍ ഇന്ത്യയെ ഫൈനലിലെ തോല്‍വി ചൂണ്ടിക്കാട്ടി ഇന്ത്യയെ വെല്ലുവിളിച്ചത്. ഐ സി സി ചാമ്പ്യന്‍ഷിപ്പില്‍ മാത്രമേ ഇന്ത്യ പാകിസ്താനോട് കളിക്കുന്നുള്ളൂ.

india-pakistan

എന്നാല്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐ സി സി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയോട് പാകിസ്താന്‍ ജയിക്കുന്നത്. ഇതേ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ഇന്ത്യ പാകിസ്താനെ പറപ്പിച്ചുവിട്ടിരുന്നു. ലോകകപ്പുകളിലാകട്ടെ ഇന്ന് വരെ പാകിസ്താന്‍ ഇന്ത്യയോട് ജയിച്ച ചരിത്രമില്ല. എന്നിട്ടാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് ഇന്ത്യയെ വെല്ലുവിളിക്കുന്നത് എന്നത് രസകരം തന്നെ.

ഇത് മാത്രമല്ല, പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കില്ല എന്ന് ഇന്ത്യ തീരുമാനിച്ചത് പാകിസ്താനോട് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റതിന് ശേഷമല്ല. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ഇന്ത്യ - പാക് ക്രിക്കറ്റ് മുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇന്ത്യ മാത്രമല്ല സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പ്രമുഖ രാജ്യങ്ങളൊന്നും പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കുന്നില്ല. യു എ ഇ ആണ് പാകിസ്താന് ഇപ്പോള്‍ ഹോം ഗ്രൗണ്ട്.

English summary
Pakistan Cricket Board chief Shaharyar Khan said that we challenge India to come and play bilateral cricket with us.
Please Wait while comments are loading...