വീണ്ടും വരുന്നു, ഇന്ത്യ പാക് ക്രിക്കറ്റ്!! ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ കടുപ്പമാവും!! കാരണം ഇതാണ്

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ലോക ക്രിക്കറ്റിലെ സൂപ്പര്‍ ക്ലാസിക്കെന്നു വിലയിരുത്തപ്പെടുന്ന ഇന്ത്യ-പാകിസ്താന്‍ ത്രില്ലര്‍ വീണ്ടുമെത്തുന്നു. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ ആവേശം നല്‍കുന്ന ഈ ത്രില്ലറിനു വേദിയാവുക ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിസി ചാംപ്യന്‍സ് ട്രോഫിയാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരേ ഇന്ത്യക്കു മികച്ച റെക്കോര്‍ഡാണ് ഉള്ളതെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ വിരാട് കോലിക്കും സംഘത്തിനും ഇത്തവണ കാര്യങ്ങള്‍ അത്ര ഏളുപ്പമാവില്ല. ജൂണ്‍ നാലിന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് മല്‍സരം നടക്കുന്നത്.

 നിലവിലെ ചാംപ്യന്‍മാര്‍

വളരെയധികം ആത്മവിശ്വാസത്തോടെയാണ് വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്കായി ഒരുങ്ങുന്നത്. ഇത്തവണ നിലവിലെ ജേതാക്കളെന്ന പ്രതീക്ഷയുടെ അമിതഭാരം കൂടി ടീം ഇന്ത്യക്കൊപ്പമുണ്ടാവും. ചാംപ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ടീമിനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കണക്കില്‍ ഇന്ത്യ തന്നെ

പാകിസ്താനെതിരേ ഇതു വരെയുള്ള ഐസിസി ലോകകപ്പുകളിലെ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഐസിസിയുടെ ഏകദിന, ടി ട്വന്റി ലോകകപ്പുകളില്‍ പാകിസ്താനെതിരേ കളിച്ച 11 മല്‍സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.

പാകിസ്താന് നേരിയ മുന്‍തൂക്കം

ലോകകപ്പുകളില്‍ ഇന്ത്യ പാകിസ്താനേക്കാള്‍ ഏറെ പിന്നിലാണെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ ഇതല്ല സ്ഥിതി. അവിടെ കണക്കുകളില്‍ പാകിസ്താന് നേരിയ മുന്‍തൂക്കമുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നു തവണ മാറ്റുരച്ചപ്പോള്‍ രണ്ടിലും വിജയം പാകിസ്താനായിരുന്നു.

ഇന്‍സി പറഞ്ഞത്

ഇന്ത്യക്കെതിരേയുള്ള മോശം റെക്കോര്‍ഡിനെക്കുറിച്ച് ആലോചിച്ച് ആശങ്കയില്ലെന്നാണ് മുന്‍ ക്യാപ്റ്റന്‍ പാക് ടീമിന്റെ മുഖ്യ സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞത്. ചാംപ്യന്‍സ് ട്രോഫിയിലേത് പുതിയൊരു മല്‍സരമാണെന്നും ജയത്തിനായി ടീം ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് ക്രിക്കറ്റിന് ഉണര്‍വ്

ചാംപ്യന്‍സ് ട്രോഫിക്ക് മികച്ച ടീമിനൊണ് ഇത്തവണ പാകിസ്താന്‍ പ്രഖ്യാപിച്ചത്. സര്‍ഫ്രാസ് അഹ്മദാണ് പാക് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെ പാകിസ്താന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക് എന്നിവരുടെ സാന്നിധ്യം പാകിസ്താന് മുതല്‍ക്കൂട്ടാവും. അടുത്തിടെ വിന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ തന്നെ ഏഴു വിക്കറ്റെടുത്ത ശതാബ് ഖാന്‍, യുവ ഓള്‍റൗണ്ടര്‍ ഇമാദ് വസീം എന്നിവരും പാക് ടീമിലുണ്ട്. യുവത്വവും അനുഭവസമ്പത്തും ഒത്തുചേര്‍ന്ന പാക് ടീം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു കടുത്ത ഭീഷണിയുയര്‍ത്തിയേക്കും.

English summary
India will play against pakistan in champions trophy. The match in on june 4.
Please Wait while comments are loading...