തോറ്റിട്ടും പാക് താരങ്ങള്‍ക്കൊപ്പം കളിയും ചിരിയും; കോലിക്ക് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഏറ്റവും നിര്‍ണായകമായ ഫൈനലില്‍ നിലവാരമില്ലാത്ത കളി കാഴ്ചവെച്ച് പാക്കിസ്ഥാനോട് തോറ്റിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പാക് താരങ്ങളുടെ ആഘോഷങ്ങള്‍ക്കൊപ്പം പങ്കെടുക്കുന്ന രീതിയില്‍ പെരുമാറിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഐസിസി പുറത്തുവിട്ട വീഡിയോയാണ് കോലിക്ക് വിമര്‍ശനത്തിന് ഇടയാക്കിയത്.

കോലിയും യുവരാജ് സിങ്ങും വിജയം ആഘോഷമാക്കിയ പാക് താരങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിക്കുന്നതാണ് വീഡിയോ. ചിരവൈരികളാണെങ്കിലും സ്‌പോര്‍ട്‌സില്‍ സൗഹൃത്തിനുള്ള സ്ഥാനം വരച്ചുകാട്ടുന്നതിനായിട്ടായിരുന്നു ഐസിസി വീഡിയോ പുറത്തുവിട്ടത്. എന്നാലിത് കോലിയെ വിമര്‍ശിക്കാന്‍ ചിലര്‍ ഉപാധിയാക്കുകയായിരുന്നു.

viratkohli

ഇന്ത്യയെ നാണം കെടുത്തിയിട്ടും കോലി ചിരിക്കുകയാണെന്നായിരുന്നു കൂടുതല്‍ പേരുടെയും ആക്ഷേപം. അതേസമയം, ഇരു രാജ്യങ്ങളിലെയും കളിക്കാര്‍ സ്‌പോട്‌സ്മാന്‍ സ്പിരിറ്റ് കാഴ്ചവെച്ചതിനെ ഒട്ടേറെ പേര്‍ പുകഴ്ത്തുകയും ചെയ്തു. അതിര്‍ത്തിയിലെ വിദ്വേഷങ്ങള്‍ക്കപ്പുറം കളിക്കളത്തിലെ സൗഹൃദത്തെ പലരും പുകഴ്ത്തി. പാക്കിസ്ഥാന്‍ മികച്ച ആത്മവിശ്വാസത്തോടെയാണ് കളിച്ചതെന്നും തങ്ങളെ നിഷ്പ്രഭരാക്കിയെന്നുമാണ് കളിക്കുകശേഷം കോലി പറഞ്ഞത്. അവരുടേതായ ദിവസം ഏതു ടീമിനെ തോല്‍പിക്കാനും പാക്കിസ്ഥാന് കഴിയുമെന്നും കോലി പ്രതികരിച്ചു.


English summary
India, Pakistan players share light moment after ICC Champions Trophy final
Please Wait while comments are loading...