ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരം യുദ്ധമാകുമോ?; വിരാട് കോലി പറയുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. കാലങ്ങള്‍ക്കുശേഷം അയല്‍ക്കാര്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ അതിര്‍ത്തിയിലെ യുദ്ധസമാന അന്തരീക്ഷമാണ് ഇരുരാജ്യങ്ങളിലെയും ആരാധകര്‍ക്കുണ്ടാവുകയെന്നുറപ്പാണ്.

എന്നാല്‍, ആരാധകര്‍ക്കുമാത്രമേ അത്തരമൊരു പിരിമുറക്കമുള്ളൂയെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നത്. തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ മത്സരം മാത്രമാണ്. മത്സരം പിരിമുറുക്കമുണ്ടാക്കുന്നതല്ല. മത്സരഫലം കളിക്കാരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നതല്ലെന്നും വിരാട് കോലി വ്യക്തമാക്കി.

viratkohli

ടീമില്‍ യുവരാജ് സിങ്ങും മഹേന്ദര്‍ സിങ് ധോണിയും ഉള്‍പ്പെട്ടത് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കും. ദുഷ്‌കരമായ സാഹചര്യത്തില്‍ എങ്ങിനെ ബാറ്റ് ചെയ്യണമെന്ന് ഇരുവര്‍ക്കുമറിയാം. കിരീടം നിലനിര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം. യുവരാജും ധോണിയും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് മറ്റുകളിക്കാര്‍ക്ക് ഊര്‍ജം നല്‍കുന്നതാണെന്നും കോലി പറഞ്ഞു.

2014ലെ ഇംഗ്ലണ്ട് സന്ദര്‍ശനത്തില്‍ തന്റെ ബാറ്റിങ് പരാജയത്തെക്കുറിച്ച് വിഷമിക്കുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്വാഭാവിക കളിയാണ് പുറത്തെടുക്കുകയെന്നും ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് നടത്തി വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ജൂണ്‍ ഒന്നിനാണ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ആരംഭിക്കുന്നത്. നാലാം തീയതി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

English summary
Virat Kohli says ICC Champions Trophy: For India, playing Pakistan no big deal
Please Wait while comments are loading...