ഒരൊറ്റ ജയം, അതു മതി ജീവിതം മാറ്റിമറിക്കാന്‍, ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഒരു ലോട്ടറി തന്നൊണ്. കോടികളാണ് നാലു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത്.

ഏഴു കോടിയോളം രൂപ

ഏകദേശം ഏഴു കോടിയോളം രൂപയാണ് ആദ്യ ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യന്‍ ടീമിനു ലഭിക്കുക. ഐസിസിയാണ് ഈ തുക ടീമിനു നല്‍കുക. ടെസ്റ്റില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തിയതിനെ തുടര്‍ന്ന് ലഭിക്കുന്ന തുകയാണിത്.

 ഒന്നാം റാങ്ക് ഭദ്രമാക്കാം

നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. എന്നാല്‍ ഈ സ്ഥാനം ഒന്നുകൂടി ഭദ്രമാക്കണമെങ്കില്‍ ഒരു ടെസ്റ്റില്‍ കൂടി ഇന്ത്യക്കു ജയിക്കണം.
ഓസീസിനെതിരേ ഫെബ്രുവരി 23നാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

നേരത്തേ നല്‍കിയത്

മുമ്പ് ലോക ടെസ്റ്റ് റാങ്കിങില്‍ തലപ്പത്തെത്തുന്ന ടീമിന് മൂന്നു കോടി രൂപയാണ് നല്‍കിയിരുന്നത്. എന്നാല്‍ 2015ല്‍ ഐസിസി ഇതു ഇരട്ടിയാക്കുകയായിരുന്നു.

ഒന്നില്‍ ജയിച്ചാല്‍ മതി

നാലു ടെസ്റ്റുകളുള്‍പ്പെടുന്ന പരമ്പരയിലെ ഏതെങ്കിലും ഒരു ടെസ്റ്റില്‍ മാത്രം ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാം റാങ്ക് കാത്തുസൂക്ഷിക്കാം. ഓസീസ് മൂന്നു ടെസ്റ്റുകളില്‍ ജയിക്കുകയും മറ്റൊന്നു സമനിലയില്‍ പിരിയുകയും ചെയ്താല്‍ മാത്രമേ ഇന്ത്യയുടെ ഒന്നാം റാങ്കിനു ഭീഷണിയുള്ളൂ.

അപരാജിത കുതിപ്പ്

ഇന്ത്യന്‍ ടീമിന്റെ നിലവിലെ ഫോമില്‍ ഓസീസ് പരമ്പര നേടാന്‍ സാധ്യത വളരെ കുറവാണ്. വിരാട് കോലിയുടെ കീഴില്‍ കരുത്താര്‍ജിച്ച ഇന്ത്യ അപരാജിതരായി 19 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കംഗാരുക്കളെ നേരിടാനൊരുങ്ങുന്നത്. നാട്ടില്‍ അവസാനത്തെ 20 ടെസ്റ്റുകളിലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല.

ഓസീസ് രണ്ടാമത്

നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ രണ്ടാംസ്ഥാനത്താണ് ഓസീസ്. എന്നാല്‍ സമീപകാലത്തെ പരമ്പരകളില്‍ ഓസീസിന് ചില തിരിച്ചടികള്‍ നേരിട്ടിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ അവസാനമായി നടന്ന പരമ്പരയില്‍ 0-3ന്റെ നാണംകെട്ട തോല്‍വിയാണ് ഓസീസ് ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ 1-2നും ഓസീസ് തോറ്റിരുന്നു.

English summary
The Indian cricket team will be awarded a million dollars by the International Cricket Council (ICC) if they win the first Test against visitors Australia, to be played in Pune from February 23.
Please Wait while comments are loading...