രോഹിത് തിരിച്ചെത്തി.. അത്ഭുതങ്ങളില്ലാതെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് ക്യാപ്റ്റന്‍. ജൂണ്‍ 1 മുതല്‍ 18 വരെയാണ് ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി. ഇംഗ്ലണ്ടിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിച്ചേക്കില്ല എന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ (മെയ് 7 ഞായറാഴ്ച) ചേര്‍ന്ന ബി സി സി ഐ പ്രത്യേക യോഗത്തിലാണ് ഇന്ത്യ കളിക്കുമെന്ന തീരുമാനമുണ്ടായത്.

ഓപ്പണര്‍മാര്‍ മൂന്ന്

ഓപ്പണര്‍മാര്‍ മൂന്ന്

മൂന്ന് ഓപ്പണര്‍മാരാണ് ടീമിലുള്ളത്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും രഹാനെയും. പരിക്കേറ്റ കെ എല്‍ രാഹുലിനെ പരിഗണിച്ചില്ല. രോഹിത് ശര്‍മ പരിക്ക് മാറിയ ശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്.

മധ്യനിര ശക്തം

മധ്യനിര ശക്തം

ക്യാപ്റ്റന്‍ വിരാട് കോലി, യുവരാജ് സിംഗ്, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവരാണ് മധ്യനിരയില്‍ ബാറ്റ് ചെയ്യാനുള്ളത്. ഐ പി എല്ലില്‍ മികച്ച ഫോമില്‍ കളിക്കുന്ന യുവരാജിന് പ്ലെയിങ് ഇലവനില്‍ ഇടം കിട്ടിയേക്കും.

 കീപ്പറായി ധോണി

കീപ്പറായി ധോണി

എം എസ് ധോണി തന്നെയാണ് വിക്കറ്റ് കീപ്പര്‍. 15 അംഗ സ്‌ക്വാഡിലെ ഏക സ്‌പെഷലിസ്റ്റ് കീപ്പറും ധോണി തന്നെയാണ്. കേദാര്‍ ജാദവിനും കീപ്പിങ് അറിയാം എന്നത് പ്ലസ് പോയിന്റ്. ഐ പി എല്ലില്‍ മികച്ച പ്രകടനം നടത്തുന്ന സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെ പരിഗണിച്ചില്ല.

ബൗളിംഗിന് ഇവര്‍

ബൗളിംഗിന് ഇവര്‍

ജസ്പ്രീത് ഭുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. സ്പിന്നെറിയാന്‍ അശ്വിനും ജഡേജയും. ഫാസ്റ്റിനെ തുണക്കുന്ന ഇംഗ്ലണ്ട് പിച്ചുകളിള്‍ ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയുടെ സേവനവും ടീമിന് ഗുണം ചെയ്യും.

English summary
India squad announced for Champions Trophy
Please Wait while comments are loading...