ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍; ഇന്ത്യയ്ക്ക് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ബംഗ്ലാദേശ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്ത്. ഇന്ത്യയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും ബംഗ്ലാദേശിനെ ചെറുതാക്കി കണ്ടാല്‍ തിരിച്ചടി നേരിടുമെന്നാണ് മുന്‍ കളിക്കാരന്‍ ഹബീബുള്‍ ബാഷര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

തങ്ങളുടേതായ ദിവസം ഏത് ടീമിനെയും അട്ടിമറിക്കാനുള്ള കെല്‍പുള്ള ടീമാണ് ബംഗ്ലാദേശ്. ടീം അഭിമാനകരമായ മുന്നേറ്റമാണ് നടത്തുന്നത്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമിയിലെത്തിയത് ഭാഗ്യത്തിന്റെ അകമ്പടിയോടെയാണെങ്കിലും ന്യൂസിലന്റിനെ തോല്‍പിച്ചതിലൂടെ ടീമിന്‍ ശക്തിയില്‍ സംശയിക്കേണ്ടെന്നും ഹബീബുള്‍ ബാഷര്‍ പറയുന്നു.

team-india-vs-pakistan

സെമിയില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് മുന്‍താരം പറഞ്ഞു. മികച്ച പേസ്, സ്പിന്‍ ബൗളര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച രീതി ഇന്ത്യയുടെ ആക്രമണത്തിന് തെളിവാണ്. എന്നാല്‍ സെമിയില്‍ ബംഗ്ലാദേശിനെ തോല്‍പിക്കുക എളുപ്പമല്ലെന്നും താരം പറയുന്നുണ്ട്.

വ്യാഴാഴ്ചയാണ് ഇന്ത്യ ബംഗ്ലാദേശ് മത്സരം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നതിലൂടെ ലഭിച്ച പോയന്റാണ് ബംഗ്ലാദേശിന് തുണയായത്. ഗ്രൂപ്പില്‍ നിന്നും ഓസ്‌ട്രേലിയ പുറത്താവുകയും ചെയ്തു. ഇന്ത്യയ്‌ക്കെതിരെ യുവനിരയുടെ ശക്തമായ പ്രകടനമുണ്ടാകുമെന്നാണ് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്. നേരത്തെ ഇന്ത്യയെ പലവട്ടം തോല്‍പിച്ചതും ടീം ചൂണ്ടിക്കാണിക്കുന്നു.


English summary
India superior but don’t count Bangladesh out: Habibul Bashar
Please Wait while comments are loading...