പുജാരയടിച്ചു ഡബിള്‍, സാഹ നേടി സെഞ്ച്വറി, റാഞ്ചിയില്‍ ഇന്ത്യക്ക് ലീഡ്

  • Written By:
Subscribe to Oneindia Malayalam

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ലീഡ്. ചേതേശ്വര്‍ പുജാരയുടെ (202) തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയും വൃധമാന്‍ സാഹയുടെ (117) സെഞ്ച്വറിയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

1

ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 451നു മറുപടിയില്‍ നാലാംദിനം 206 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിന് 580 റണ്‍സെടുത്തു. ഇന്ത്യ ഇപ്പോള്‍ 135 റണ്‍സിന് മുന്നിലാണ്. രവീന്ദ്ര ജഡേജയും (46) ഉമേഷ് യാദവുമാണ് (7) ക്രീസിലുള്ളത്.

2

525 പന്തില്‍ 21 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് പുജാര തന്റെ മൂന്നാമത്തെ ടെസ്റ്റ് ഇരട്ടസെഞ്ച്വറി കണ്ടെത്തിയത്. 233 പന്തുകള്‍ നീണ്ട സാഹയുടെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. ഏഴാം വിക്കറ്റില്‍ പുജാര-സാഹ ജോടി 199 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റ് പിഴുതു. സ്റ്റീവന്‍ ഒകീഫെ രണ്ടു വിക്കറ്റ് നേടി.

English summary
india got lead in ranchi cricket test.
Please Wait while comments are loading...