കംഗാരുക്കളെ തകര്‍ക്കാന്‍ ഇവര്‍ തന്നെ ധാരാളം!! ടീം ഇന്ത്യ തയ്യാര്‍

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ ഏക ടെസ്റ്റില്‍ ആധികാരിക ജയം സ്വന്തമാക്കിയ ടീമില്‍ മാറ്റങ്ങള്‍ വരുത്താതെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എംഎസ്‌കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്. പരിക്കേറ്റ ബൗളര്‍മാരായ മുഹമ്മദ് ഷമിയെയും അമിത് മിശ്രയെയും പരിഗണിച്ചില്ല.

pic1

ഷമിയുടെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 2016 നവംബര്‍ മുതല്‍ താരം ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ മൊഹാലിയില്‍ നടന്ന ടെസ്റ്റിലാണ് ഷമി അവസാനമായി കളിച്ചത്.
ബംഗ്ലാദേശിനെതിരേ 208 റണ്‍സിന് ജയിച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 2-0നും ന്യൂസിലന്‍ഡിനെ 3-0നും ഇംഗ്ലണ്ടിനെ 4-0നും തകര്‍ത്ത ശേഷമാണ് ഓസീസിനെതിരേ തയ്യാറെടുക്കുന്നത്. ഫെബ്രുവരി 23നാണ് ഇന്ത്യ-ഓസീസ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പൂനെയാണ് ഒന്നാം ടെസ്റ്റ്.

pic2

ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കരുണ്‍ നായര്‍, ജയന്ത് യാദവ്,

English summary
Indian cricket team announced for test series against australia. india retained team that played against bangladesh.
Please Wait while comments are loading...