ഇവര്‍ കംഗാരുവല്ല പുലിയാണ്... കറങ്ങിവീഴാതെ ഓസ്‌ട്രേലിയ പിടിച്ചുനിന്നു.. ഇന്ത്യക്ക് അവിശ്വസനീയ സമനില!!

  • By: Kishor
Subscribe to Oneindia Malayalam

റാഞ്ചി: അഞ്ചാം ദിവസത്തെ ഇന്ത്യന്‍ പിച്ചില്‍ 90 ഓവറുകള്‍ പിടിച്ചുനിന്ന് ഓസ്‌ട്രേലിയ സമനില സ്വന്തമാക്കി. തുടക്കത്തിലേ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വി മുന്നില്‍ കണ്ടതാണ് ഓസ്‌ട്രേലിയ. എന്നാല്‍ ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപും രക്ഷിച്ചു. വെറും നാല് വിക്കറ്റുകള്‍ മാത്രമേ അവസാന ദിവസം അവര്‍ക്ക് കളയേണ്ടിവന്നുള്ളൂ. ഉറപ്പിച്ച ജയം കൈവിട്ടുപോയതില്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും സ്വയം ശപിക്കാം.

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

Read Also: എസ്എഫ്ഐയെ ഊ.. ഊജ്വലമാക്കി ടോവിനോ തോമസ്.. മെക്സിക്കന്‍ അപാരട്രോളില്‍ പണികിട്ടിയ സഖാവ്!!

Read Also: ഇതിപ്പോ എന്താ ചേട്ടാ പ്രേമത്തിന്റെ രണ്ടാം പാര്‍ട്ടോ.. നിവിന്‍ പോളിക്കും സഖാവിനും ട്രോള്‍!! സഖാക്കള്‍ക്കും ട്രോള്‍!!

Read Also: കസബയാണ് ഇപ്പോള്‍ ട്രോളന്മാരുടെ താരം... മമ്മൂട്ടി പോലും ഞെട്ടി.. കിടുക്കാച്ചി ട്രോള് കൊണ്ട് ഉത്സവം!!

ജയിക്കാവുന്ന കളി

ജയിക്കാവുന്ന കളി

അവസാന ദിവസം എട്ട് വിക്കറ്റ് ശേഷിക്കേ ഓസ്‌ട്രേലിയ ഇറങ്ങിയത് 100 ലധികം റണ്‍സിന്റെ കടവുമായിട്ടാണ്. ഉച്ചയ്ക്ക് മുമ്പേ കംഗാരുക്കൂട്ടത്തിന്റെ പണി തീര്‍ക്കാം എന്ന് പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ ഉച്ചക്ക് ശേഷം പണികിട്ടി. ജയിക്കാവുന്ന ഒരു കളിയാണ് ഇന്ത്യ കൈവിട്ടത് എന്ന് പറയാം എന്നാലും നിരാശപ്പെടേണ്ട കാര്യവും ഇല്ല.

ഷോണ്‍ മാര്‍ഷ്

ഷോണ്‍ മാര്‍ഷ്

വാര്‍ണറെയും സ്മിത്തിനെയും നേരത്തെ നഷ്ടപ്പെട്ട ഓസീസിന് വേണ്ടി രക്ഷാ പ്രവര്‍ത്തനം നടത്തിയത് ഇടങ്കയ്യന്‍ ഷോണ്‍ മാര്‍ഷാണ്. 197 പന്തുകളില്‍ നിന്നാണ് മാര്‍ഷ് 53 റണ്‍സെടുത്തത്. അവസാന മണിക്കൂറില്‍ മാര്‍ഷ് പുറത്താകുമ്പോഴേക്കും ഓസീസ് സമനില ഉറപ്പിച്ചിരുന്നു.

സ്റ്റാറായത് ഇവന്‍

സ്റ്റാറായത് ഇവന്‍

25കാരന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപാണ് ഓസ്‌ട്രേലിയയുടെ രക്ഷകനായത്. 200 പന്തുകളില്‍ പിടിച്ചുനിന്ന് 72 റണ്‍സോടെ ടോപ് സ്‌കോററായി ഹാന്‍ഡ്‌സ്‌കോംപ്. പരമ്പരയില്‍ പലതവണ മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാവാത്ത കുറ്റം ഹാന്‍ഡ്‌സ്‌കോംപ് ഈ കളിയില്‍ തീര്‍ത്തു.

ബൗളിംഗില്‍ ജഡേജ

ബൗളിംഗില്‍ ജഡേജ

നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ചുനിന്നത്. ഞായറാഴ്ച വാര്‍ണറെയും ലിയോണിനെയും ബൗള്‍ഡാക്കിയ ജഡ്ഡു തിങ്കളാഴ്ച ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെയും ബൗള്‍ഡാക്കി. മാര്‍ഷിനെയും പുറത്താക്കി.

പൂജാര മാന്‍ ഓഫ് ദ മാച്ച്

പൂജാര മാന്‍ ഓഫ് ദ മാച്ച്

റെക്കോര്‍ഡ് ഇരട്ടസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദ മാച്ചായത്. പൂജാരയുടെ ഇരട്ട സെഞ്ചുറി മികവില്‍ ഇന്ത്യ 600 റണ്‍സെടുത്തിരുന്നു.

ഇവരും തിളങ്ങി

ഇവരും തിളങ്ങി

ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടിയ വൃദ്ധിമാന്‍ സാഹ, അര്‍ധസെഞ്ചുറികളുമായി വിജയ്, രാഹുല്‍, ജഡേജ എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

English summary
India Vs Australia, 3rd Test: Handscomb, Marsh save Test for Australia
Please Wait while comments are loading...