ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യയ്ക്ക് കിട്ടും 6.7 കോടി രൂപ; എങ്ങനെ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഒടുവില്‍ കളിച്ച 19 ടെസ്റ്റുകളില്‍ ഒന്നില്‍പോലും തോല്‍ക്കാതെ വിരാട് കോലിയുടെ കീഴില്‍ ഇന്ത്യന്‍ ജൈത്രയാത്ര നടത്തുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫിബ്രുവരി 23ന് ആരംഭിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയാണിനി ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധാകേന്ദ്രം. ലോക ഒന്നാം നമ്പറായ ഇന്ത്യ ശക്തരായ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുമ്പോള്‍ തീപാറുമെന്നുറപ്പാണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരേ ഒരു മത്സരം ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു മില്യണ്‍ ഡോളറാണ്. അതായത് 6.7 കോടി രൂപ. ഒരു മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഏപ്രില്‍ ഒന്നുവരെ ലോക ഒന്നാം നമ്പര്‍ പദവി കാത്തുസൂക്ഷിക്കാം. ഇതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്നതാണ് ഈ സമ്മാനത്തുക.

viratkohli

ഇന്ത്യന്‍ പിച്ചില്‍ ഇന്ത്യയെ തോല്‍പ്പിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും ഇന്ത്യയെ 4-0 എന്ന മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ ഓസ്‌ട്രേലിയയ്ക്ക് ലോക ഒന്നാംനമ്പര്‍ പദവി ലഭിക്കും. ഓസ്‌ട്രേലിയ 3-0 എന്ന മാര്‍ജിനിലാണ് ജയിക്കുന്നതെങ്കില്‍ രണ്ടു രാജ്യങ്ങളും ഏപ്രില്‍ 1 വരെ ലോക ഒന്ന നമ്പര്‍ പദവിയിലെത്തും. അതേസമയം, ഓസ്‌ട്രേലിയ 2-0 അല്ലെങ്കില്‍ 3-1 എന്ന മാര്‍ജിനിലാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യ ഒറ്റയ്ക്ക് ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്തും.

അവസാന ആറു ടെസ്റ്റ് സീരീസുകളും ജയിച്ച കോലിയുടെ ടീമിന് ഒരു ടെസ്റ്റ് സമനിലയിലാക്കുകയോ ജയിക്കുകയോ ചെയ്താല്‍ പോക്കറ്റിലെത്തുന്നത് കോടികളാണ്. ഒടുവിന്‍ ശ്രീലങ്കില്‍ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയ 3-0ത്തിന് തകര്‍ന്നടിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പിച്ചുകളില്‍ ഓസ്‌ട്രേലിയ എത്രമാത്രം പൊരുതുമെന്നത് കണ്ടറിയണം.


English summary
India vs Australia: How Virat Kohli and Co. can pocket $1 million from series
Please Wait while comments are loading...