ഇന്ത്യ ഓസ്‌ട്രേലിയ സീരീസ്; ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് നിര്‍ണായ സ്വാധീനമുണ്ടെന്ന് മൈക്കിള്‍ ക്ലാര്‍ക്ക്

  • Posted By:
Subscribe to Oneindia Malayalam

സിഡ്‌നി: വരാനിരിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. ആഷസ് കഴിഞ്ഞാല്‍ വമ്പന്മാരുടെ പോരാട്ടമെന്ന രീതിയില്‍ നേരത്തെയും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സീരീസിന് വാര്‍ത്താ പ്രാധാന്യം ലഭിക്കാറുണ്ട്. ഇരുവരും തമ്മിലുളള മത്സരങ്ങള്‍ പോരാട്ടവീര്യത്തിന് അടിവരയിടുന്നതുമാണ്.

ഫിബ്രുവരി അവസാനം നടക്കുന്ന ടെസ്റ്റ് സീരീസിന് മുന്‍പായി ഇരു രാജ്യങ്ങളിലെയും മുന്‍ കളിക്കാര്‍ തമ്മില്‍ വാക്‌പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ചര്‍ച്ചയിലേക്ക് ഒടുവിലായി എത്തിയിരിക്കുന്നത് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കാണ്. ഇന്ത്യയില്‍ സ്പിന്നര്‍മാരുടെ തേരോട്ടമായിരിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ ക്ലാര്‍ക്ക് ഫാസ്റ്റ് ബൗളര്‍മാര്‍ക്കും ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് വിലയിരുത്തുന്നു.

michael-clarke

ഓസ്‌ട്രേലിയന്‍ ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും ഹസല്‍വുഡിനും ഓസ്‌ട്രേലിയയ്ക്കുവേണ്ടി വിക്കറ്റ് കൊയ്യാന്‍ കഴിയുമെന്ന് ക്ലാര്‍ക്ക് പറഞ്ഞു. പന്തിന്റെ സ്വാഭാവിക സ്വിങ് മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍മാര്‍ക്കും തിളങ്ങാം. മത്സരം ഒരിക്കലും ഏകപക്ഷീയമായിരിക്കില്ലെന്നും ഫേസ്ബുക്ക് ലൈവ് ചാറ്റിനിടെ ക്ലാര്‍ക്ക് വ്യക്തമാക്കി.

ഇന്ത്യയില്‍ ഇന്ത്യക്കാര്‍ ശക്തരാണ്. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയെ തോല്‍പ്പിച്ചതിന് അവര്‍ക്ക് മറുപടി പറയേണ്ടതുണ്ട്. എന്നാല്‍, ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുക എളുപ്പമാകില്ല. ഒരുപറ്റം കഴിവുള്ള കളിക്കാരെയാണ് സെല്ക്ടര്‍മാര്‍ ഇന്ത്യയിലേക്ക് അയക്കുന്നത്. അവര്‍ വിജയം കൊണ്ടുവരുമെന്നും ക്ലാര്‍ക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.


English summary
India vs Australia: Michael Clarke says pace will play its part vs Kohli
Please Wait while comments are loading...