പാര്‍ഥിവ് പട്ടേല്‍ അടിച്ചുപൊട്ടിച്ചു... ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം, ജഡേജ മാന്‍ ഓഫ് ദ മാച്ച്!

  • Posted By:
Subscribe to Oneindia Malayalam

മൊഹാലി: എട്ട് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ പാര്‍ഥിവ് പട്ടേല്‍ പുറത്താകാതെ നേടിയ അര്‍ധസെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. മൊഹാലിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ജയിക്കാന്‍ വെറും 104 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 20.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

Read Also: കേരളത്തിന്റെ ലൈല മജ്‌നു... ദിലീപിനെയും കാവ്യ മാധവനെയും പറ്റി മറ്റ് നാട്ടുകാരും പത്രങ്ങളും പറയുന്നത്...

നേരത്തെ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്‌സില്‍ 236 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയം ഉറപ്പിച്ചിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടവുമായി നാലാം ദിനം കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് അധികം പ്രതിരോധിക്കാതെ കീഴടങ്ങി. മികച്ച ഓള്‍റൗണ്ട് പ്രകടനത്തോടെയാണ് ഇന്ത്യ 2 - 0ത്തിന്റെ ലീഡെടുത്തത്. പരമ്പരയില്‍ ഇനി രണ്ട് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്.

പാര്‍ഥിവ് പട്ടേലിന്റെ തിരിച്ചുവരവ്

പാര്‍ഥിവ് പട്ടേലിന്റെ തിരിച്ചുവരവ്

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാര്‍ഥിവ് പട്ടേല്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 42ഉം രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ 67ഉം റണ്‍സ്. മനോഹരമായ ക്യാച്ചുകള്‍. പാര്‍ഥിവ് കുറച്ച് കാലം കൂടി ടീമില്‍ തുടരുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

ജഡേജയുടെ കരിയര്‍ ബെസ്റ്റ്

ജഡേജയുടെ കരിയര്‍ ബെസ്റ്റ്

ബൗളിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ജഡേജ പക്ഷേ ബാറ്റിംഗില്‍ ഇത് വരെ നിരാശയായിരുന്നു, എന്നാല്‍ മൊഹാലിയില്‍ ജഡ്ഡു ആ കേട് തീര്‍ത്തു. കരിയര്‍ ബെസ്റ്റായ 90 റണ്‍സ്. ഒപ്പം വിക്കറ്റുകളും. മാന്‍ ഓഫ് ദ മാച്ച് ജഡേജ തന്നെ

അശ്വിന്‍ ഷുവര്‍ ബെറ്റ്

അശ്വിന്‍ ഷുവര്‍ ബെറ്റ്

ബൗളിംഗായാലും ബാറ്റിംഗായാലും ഇന്ത്യന്‍ നിരയിലെ ഷുവര്‍ ബെറ്റാണ് രവിചന്ദ്രന്‍ അശ്വിന്‍. മൊഹാലിയിലും അശ്വിന്‍ മോശമാക്കിയില്ല. അര്‍ധസെഞ്ചുറിയും നാല് വിക്കറ്റുകളും.

ജയന്ത് യാദവും വരുന്നു

ജയന്ത് യാദവും വരുന്നു

ഒമ്പതാം നമ്പറില്‍ ഇറങ്ങി വരെ ഫിഫ്റ്റി അടിക്കാന്‍ ഇന്ത്യയ്ക്ക് ആളുണ്ടായി എന്നതാണ് മൊഹാലി ടെസ്റ്റിലെ ഏറ്റവും വലിയ പ്രത്യേകത. കരിയറിലെ ആദ്യത്തെ ഫിഫ്റ്റി അടിച്ച യാദവ് നാല് വിക്കറ്റുകളും വീഴ്ത്തി.

ബാറ്റിംഗില്‍ ഇവര്‍

ബാറ്റിംഗില്‍ ഇവര്‍

ഒന്നാം ഇന്നിംഗ്‌സില്‍ ഫിഫ്റ്റിയടിച്ച് കോലി, പൂജാര, രണ്ടാം ഇന്നിംഗ്‌സില്‍ പാര്‍ഥിവ് പട്ടേല്‍ എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. അശ്വിന്‍, ജഡേജ, യാദവ് എന്നിവരും ഫിഫ്റ്റിയടിച്ചു.

നിരാശപ്പെടുത്തി ഇംഗ്ലണ്ട്

നിരാശപ്പെടുത്തി ഇംഗ്ലണ്ട്

ഒന്നാം ടെസ്റ്റില്‍ മികച്ച പോരാട്ടം പുറത്തെടുത്ത ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ മോശമായി. മൂന്നാം ടെസ്റ്റിലാകട്ടെ ബാറ്റിംഗിലും ബൗളിംഗിലും അവര്‍ നിരാശപ്പെടുത്തി.

English summary
India registered a convincing win over England after Virat Kohli and his men beat Alastair Cook and Company by 8 wickets here on fourth day of the third Test match.
Please Wait while comments are loading...