ഇന്ത്യ ന്യൂസിലന്‍ഡ് ടി20; മറ്റൊരു മലയാളി കൂടി ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ബുധനാഴ്ച തുൃടക്കം കുറിക്കുമ്പോള്‍ മലയാളി വേരുകളുള്ള ശ്രേയസ് അയ്യര്‍ അരങ്ങേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദില്ലിയില്‍ നടക്കുന്ന മത്സരത്തില്‍ ശ്രേയസ് അരങ്ങേറിയാല്‍ സഞ്ജു സാംസണിനുശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന മറ്റൊരു മലയാളിയാകും ശ്രേയസ്.

യുഎസ്: വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപം തീവ്രവാദി ആക്രമണം, എട്ടുമരണം

ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടെന്ന് ശ്രേയസ് പറഞ്ഞു. സൗത്താഫ്രിക്ക എ ടീമിനെതിരെ ഈവര്‍ഷം നടന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് ശ്രേയസിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്. ആദ്യ മത്സരത്തിലും ഫൈനലിലും സെഞ്ച്വറി നേടിയ ശ്രേയസ് തന്റെ മികവ് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

shreyas

ന്യൂസിലന്‍ഡിനെതിരായ പരമ്പരയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് യുവതാരം പറഞ്ഞു. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയും. ഐപിഎല്ലില്‍ ഇത് തെളിഞ്ഞതാണ്. പൊസിഷനേതായാലും മികച്ച പ്രകടനം നടത്തുകയാകും തന്റെ ലക്ഷ്യമെന്നും ശ്രേയസ് വ്യക്തമാക്കി.

കറക്കം ബൈക്കിൽ... പണി നഗ്നത പ്രദർശനവും, സ്ത്രീകളേടോ അസഭ്യം പറയലും പിന്നെ... ടെക്കി അവസാനം കുടുങ്ങി

ദില്ലിയില്‍ നടക്കുന്ന ആദ്യ മത്സരം ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ മത്സരംകൂടിയാകും. ഇന്ത്യയ്ക്ക് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നെഹ്‌റയുടെ അവസാന മത്സരം വിജയത്തോടെയായിരിക്കാനാകും ഇന്ത്യയുടെ ശ്രമം. എന്നാല്‍, ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇതുവരെ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ആത്മവിശ്വാസത്തെ ബാധിച്ചേക്കും. ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായ മത്സരമാണ് ന്യൂസിലന്‍ഡ് പുറത്തെടുത്തത്.

English summary
india vs new zealand shreyas iyer hopeful of making T20 debut
Please Wait while comments are loading...