ക്യാപ്റ്റൻ പറഞ്ഞാൽ പിന്നെ വേറെ വഴിയില്ലല്ലോ.. രാഹുലിനും വിരാട് കോലിക്കും യുവരാജ് സിംഗിന്റെ ട്രോൾ!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വെറ്ററൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വക കെ എൽ രാഹുലിനും വിരാട് കോലിക്കും ട്രോൾ. ശ്രീലങ്കൻ ടൂറിനിടെ വിരാട് കോലിയോടൊപ്പമുള്ള ഒരു സെൽഫി കെ എൽ രാഹുൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെയാണ് യുവരാജ് സിംഗ് നൈസായി ട്രോളിയത്. ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ ട്രോളന്മാരാണല്ലോ യുവരാജ് സിംഗും വീരേന്ദർ സേവാഗും ഹർഭജൻ‌ സിംഗുമൊക്കെ.

ശ്രീലങ്കയിലെ ബീച്ചിൽ വെച്ച് കോലിക്കൊപ്പം എടുത്ത ഒരു സെൽഫിയാണ് രാഹുൽ പങ്കുവെച്ചത്. ക്യാപ്റ്റന്‍ സെൽഫി എടുക്കാം എന്ന് പറഞ്ഞപ്പോൾ - ഇതായിരുന്നു കെ എൽ രാഹുലിൻറെ കാപ്ഷൻ. വൈകാതെ ഇത് റീട്വീറ്റ് ചെയ്ത് യുവരാജ് സിംഗും രംഗത്തെത്തി. സെൽഫി എടുക്കാം എന്ന് ക്യാപ്റ്റൻ പറഞ്ഞാൽ പിന്നെ എന്ത് പറയാനാണ്. യെസ് എന്നല്ലാതെ - ഇതായിരുന്നു യുവിയുടെ ട്വീറ്റ്.

rahul

കർണാടക താരമായ രാഹുലും വെറുതെ ഇരുന്നില്ല. യുവരാജിന് സ്നേഹപൂർവ്വം തന്നെ രസകരമായ ഒരു മറുപടിയും കൊടുത്തു. അത് ശരിയാണ് പാജി എന്നായിരുന്നു രാഹുലിന്റെ മറുപടി. ക്യാപ്റ്റൻ മാത്രമല്ല ആര് വന്ന് സെൽഫി എടുക്കാം എന്ന് പറഞ്ഞാലും താൻ കൂടെ നിൽക്കും എന്ന് കൂടി പറയാൻ രാഹുൽ മറന്നില്ല. പനി കാരണം, ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ രാഹുൽ കളിച്ചിരുന്നില്ല. മത്സരം ഇന്ത്യ 304 റൺസിന് ജയിച്ചു.

English summary
Senior India cricketer Yuvraj Singh took a light dig at his teammate KL Rahul after the latter shared a selfie with skipper Virat Kohli.
Please Wait while comments are loading...