ചാമ്പ്യന്‍സ് ട്രോഫിയില്‍ തോറ്റാല്‍ പുറത്ത്; വിരാട് കോലിയും സംഘവും കടുത്ത സമ്മര്‍ദ്ദത്തില്‍

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ജയിക്കേണ്ടുന്ന മത്സരം തോറ്റുകൊടുത്ത് സമ്മര്‍ദ്ദം ചോദിച്ചുവാങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവശേഷിക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ മാത്രം സെമിയില്‍ കടക്കാം എന്ന അവസ്ഥയിലാണ് ടീം ഇന്ത്യ. അതുകൊണ്ടുതന്നെ ഞായറാഴ്ച നടക്കുന്ന മത്സരത്തിലാണ് ആരാധകരുടെ ശ്രദ്ധയെല്ലാം.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 96 റണ്‍സിന് തകര്‍ന്നടിഞ്ഞ ശ്രീലങ്ക രണ്ടാം മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിച്ചതാണ് ഗ്രൂപ്പില്‍ ആര്‍ക്കും സെമിയിലെത്താമെന്ന സ്ഥിതിയിലാക്കിയത്. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ നാലു ടീമുകള്‍ക്കും ഇപ്പോള്‍ ഓരോ ജയംവീതമുണ്ട്. അവസാന മത്സരങ്ങള്‍ ജയിക്കുന്ന ടീം സെമിയിലെത്തും.

icc

സൗത്ത് ആഫ്രിക്ക മികച്ച ടീമാണെന്നും സെമിയിലെത്താന്‍ തങ്ങള്‍ പരമാവധി പരിശ്രമിക്കുമെന്നും ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നു. ഇരു ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ടാകും. വലിയ മത്സരങ്ങളില്‍ അത് സ്വാഭാവികമാണ്. താരങ്ങള്‍ ഇത്തരം സമ്മര്‍ദ്ദം മറികടക്കാന്‍ പ്രാപ്തരാണെന്നും കോലി വ്യക്തമാക്കി.

രണ്ടാംമത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ ജയപ്രതീക്ഷയിലാണ്. ലോകത്ത് ഒന്നാംകിട ബൗളര്‍മാരുടെ നിരയുളള ടീമിന് സെമിയില്‍ കടക്കാന്‍ കഴിയുമെന്നുതന്നെയാണ് ക്യാപ്റ്റന്‍ ഡി വില്ലിയേഴ്‌സിന്റെ പ്രതീക്ഷ. അതേസമയം, മത്സരത്തിനിടെ മഴയെത്തി കളി മുടങ്ങുകയാണെങ്കില്‍ മികച്ച റണ്‍ നിരക്കുള്ള ഇന്ത്യയ്ക്ക് ഗുണകരമാകും. അവധിദിനമായ ഞായറാഴ്ച വലിയ തോതില്‍ ഇന്ത്യന്‍ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ കളികാണാനെത്തുമെന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

English summary
‘ICC Champions Trophy begins now for Group B, India will be under high pressure’
Please Wait while comments are loading...