കോലിക്കൂട്ടത്തോടാ കളി, ബംഗ്ലാ കടുവകള്‍ വിരണ്ടോടി!! ഇന്ത്യയുടെ ജയം 208 റണ്‍സിന്

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഇന്ത്യന്‍ മണ്ണില്‍ ബംഗ്ലാദേശിനും രക്ഷയില്ല. പര്യടനത്തിലെ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ 208 റണ്‍സിന്റെ വമ്പന്‍ ജയമാണ് വിരാട് കോലിയും സംഘവും ആഘോഷിച്ചത്. രണ്ടാമിന്നിങ്‌സില്‍ 459 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 250നു പുറത്താവുകയായിരുന്നു.

pic1

മൂന്നിന് 103 റണ്‍സെന്ന നിലയില്‍ അവസാനദിവസം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശിന്റെ ശേഷിക്കുന്ന ഏഴു വിക്കറ്റുകളും 147 റണ്‍സെടുക്കുന്നതിനിടെ പിഴുത് ഇന്ത്യ ജയം കൊയ്യുകയായിരുന്നു. പതിവ് പോലെ സ്പിന്നര്‍മാരാണ് ഇന്ത്യക്കു ജയമൊരുക്കിയത്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും നാലു വിക്കറ്റ് വീതം പിഴുതപ്പോള്‍ ഇഷാന്ത് ശര്‍മ രണ്ടു വിക്കറ്റ് നേടി.

pic2

64 റണ്‍സെടുത്ത മധ്യനിര ബാറ്റ്‌സ്മാന്‍ മഹ്മുദുല്ലയാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. 149 പന്തില്‍ ഏഴു ബൗണ്ടറികളടക്കമാണ് മഹ്മുദുല്ല 64 റണ്‍സ് നേടിയത്. സൗമ്യ സര്‍ക്കാര്‍ 42 റണ്‍സെടുത്തു പുറത്തായി. മറ്റുള്ളവരൊന്നും 30 റണ്‍സ് തികച്ചില്ല. ആദ്യ ഇന്നിങ്സില്‍ ‍ഡബിള്‍ സെഞ്ച്വറി നേടിയ കോലിയാണ് മാന്‍ ഓഫ് ദി മാച്ച്.

English summary
India defeated bangladesh in hyderabad cricket test. India won by 208 runs.
Please Wait while comments are loading...