വംശീയത, വർണവെറി.. കറുത്തനിറം കാരണം അനുഭവിക്കേണ്ടി വന്നത്.. തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം!!

  • By: Kishor
Subscribe to Oneindia Malayalam

സൗന്ദര്യമെന്ന് പറഞ്ഞാല്‍ വെളുത്ത നിറം മാത്രമല്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ അഭിനവ് മുകുന്ദ്. ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ അംഗമാണ് അഭിനവ് മുകുന്ദ്. ഗാലെയിൽ നടന്ന ഒന്നാം ടെസ്റ്റിൽ 27കാരനായ അഭിനവ് മുകുന്ദ് അർധസെഞ്ചുറി നേടിയിരുന്നു. എന്നാൽ കെ എൽ രാഹുൽ പരിക്ക് മാറി എത്തിയതോടെ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല.

പത്താമത്തെ വയസ്സ് മുതൽ താൻ ക്രിക്കറ്റ് കളിക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ട്, പടിപടിയായിട്ടാണ് താൻ ഇവിടെ വരെ എത്തിയത്. കറുത്ത നിറത്തിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ ഇതിനിടയിൽ തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് എന്ന് താരം പറയുന്നു. വളരെ ചെറുപ്പം മുതൽ തന്നെ താൻ വർണവെറിയുടെ ഇരയായിരുന്നു. എന്തുകൊണ്ടാണ് ഇതെന്നറിയില്ല. ഒരുകാലത്ത് ആളുകളുടെ മനസിൽ നിന്നും ഇത്തരം ചിന്തകൾ മാറിയേക്കും.

abhinavmukund

ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ സ്ഥലമായ ചെന്നൈയിൽ നിന്നാണ് ഞാൻ വരുന്നത്. ദിവസങ്ങളോളം കത്തുന്ന വെയിലിൽ താൻ പരിശീലനം ചെയ്തിട്ടുണ്ട്. വെയില് കൊണ്ടാൽ തൊലി കറുത്തുപോകും എന്നതൊന്നും എന്നെ അലട്ടിയിരുന്നില്ല.. മുകുന്ദ് പറയുന്നു. ഇപ്പോൾ താൻ ഇക്കാര്യങ്ങൾ തുറന്നെഴുതുന്നത് ആരുടെയും സഹതാപം കിട്ടാൻ വേണ്ടിയിട്ടല്ല എന്നും അഭിനവ് മുകുന്ദ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലിട്ട പോസ്റ്റിൽ പറയുന്നു.

English summary
Abhinav Mukund slams rascism, says fair isn’t the only lovely or handsome.
Please Wait while comments are loading...