രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് ഇന്ത്യന്‍ ടീമിന്റെ സന്ദര്‍നം; ചിത്രങ്ങള്‍ വൈറല്‍

  • Posted By:
Subscribe to Oneindia Malayalam

കൊളംബൊ: ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ് ശ്രീലങ്ക. കടലും, കരയും, പുരാണങ്ങള്‍ ഇഴചേര്‍ന്ന സംസ്‌കാരവും ഇവിടേക്ക് ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ശ്രീലങ്കയില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ടീമും ഒഴിവുവേളകളില്‍ സഞ്ചാരത്തിനായി സമയം കണ്ടെത്തുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു.

ashoka

രാമായണവുമായി അടുത്തുബന്ധമുള്ള സ്ഥലമാണ് ശ്രീലങ്ക. രാവണന്റെ രാജ്യമെന്ന് കരുതപ്പെടുന്ന ഇവിടേക്കാണ് സീതയെ തട്ടിക്കൊണ്ടുവന്നതെന്ന് വിശ്വസിക്കുന്നു. അശോകവനവും രാവണന്‍ കോട്ടയുമെല്ലാം സഞ്ചാരികള്‍ക്ക് ഏറെ കൗതുകവും വിശ്വാസവുമുള്ള സ്ഥലമാണ്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ കുടുംബ സമേതമാണ് ഇവിടെയെത്തിയത്.

ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ തുടങ്ങിയവര്‍ കുടുംബ സമേതം അശോക വനത്തിലെത്തി. ശ്രീലങ്കയിലെ നുവാര എലിയ ജില്ലയിലാണ് അശോക വതിക എന്നറിയപ്പെടുന്ന അശോകവനം. കുടുംബ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയവഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സീതയെ പാര്‍പ്പിച്ചതെന്ന് കരുതുന്ന സീത അമ്മന്‍ ക്ഷേത്രത്തിലും ഇന്ത്യന്‍ ടീം അംഗങ്ങളെത്തി. വിവാഹിതരല്ലാത്ത കുല്‍ദീപ് യാദവും കെഎല്‍ രാഹുലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ലഭിച്ച അവധി ദിവസങ്ങളിലായിരുന്നു സന്ദര്‍ശനം. ശനിയാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.


English summary
Indian cricketers visit site where Ravana held Sita captive in Sri Lanka
Please Wait while comments are loading...