ക്രിസ് ഗെയ്ല്‍ മുതല്‍ ആന്‍ഡ്രൂ സൈമണ്ട്‌സ് വരെ ഐപിഎല്ലിലെ ടോപ് 10 സ്‌കോറുകള്‍.. എത്ര ഇന്ത്യക്കാര്‍?

  • Posted By:
Subscribe to Oneindia Malayalam

വെടിക്കെട്ടിന്റെ കളിയായ ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ പി എല്‍. 2008 ഏപ്രില്‍ 18ന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബ്രണ്ടന്‍ മക്കുല്ലത്തിന്റെ ഒരു വെടിക്കെട്ട് സെഞ്ചുറിയോടെയാണ് ഐ പി എല്‍ തുടങ്ങിയത്. അവിടുന്നിങ്ങോട്ട് എത്ര കളികള്‍, എത്ര സെഞ്ചുറികള്‍.. കാണാം ഐ പി എല്‍ ക്രിക്കറ്റിലെ പത്ത് വ്യക്തിഗത സ്‌കോറുകള്‍.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

പുനെ വാരിയേഴ്‌സിനെതിരെയായിരുന്നു ക്രിസ് ഗെയ്‌ലിന്റെ ഈ വെടിക്കെട്ട്. 2013ല്‍ ബാംഗ്ലൂരിന് വേണ്ടി ഇറങ്ങിയ ഗെയ്ല്‍ അടിച്ച 175 നോട്ടൗട്ടാണ് ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

ബ്രണ്ടന്‍ മക്കുല്ലം

ബ്രണ്ടന്‍ മക്കുല്ലം

ഐ പി എല്‍ ഒന്നാം എഡിഷനിലെ ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂരിനെതിരെയായിരുന്നു മക്കുല്ലത്തിന്റെ ഈ സെഞ്ചുറി. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇറങ്ങിയ മക്കുല്ലം അന്ന് അടിച്ചത് 73 പന്തില്‍ പുറത്താകാതെ 158 റണ്‍സ്.

എ ബി ഡിവില്ലിയേഴ്‌സ്

എ ബി ഡിവില്ലിയേഴ്‌സ്

360 ഡിഗ്രി ബാറ്റ്‌സ്മാനായ എ ബി ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് ഈ ഇന്നിംഗ്‌സ് കളിച്ചത്. 59 പന്തില്‍ 19 ഫോറും നാല് സിക്‌സുമാണ് എ ബി ഡി അന്ന് പറത്തിയത്. 2015 സീസണിലായിരുന്നു ഈ കളി.

എ ബി ഡിവില്ലിയേഴ്‌സ് വീണ്ടും

എ ബി ഡിവില്ലിയേഴ്‌സ് വീണ്ടും

2016 സീസണില്‍ ഗുജറാത്തിനെതിരെ ഒരിക്കല്‍ക്കൂടി ഡിവില്ലിയേഴ്‌സ് തന്റെ മാരക ബാറ്റിംഗ് പുറത്തെടുത്തു. 62 പന്തില്‍ പത്ത് ഫോറും 12 സിക്‌സും സഹിതം 129 നോട്ടൗട്ട്.

ക്രിസ് ഗെയ്‌ലും വീണ്ടും

ക്രിസ് ഗെയ്‌ലും വീണ്ടും

2012 സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് എതിരെയായിരുന്നു ക്രിസ് ഗെയ്‌ലിന്റെ ഈ സെഞ്ചുറി. 62 പന്തില്‍ ഏഴ് ഫോറും 13 സിക്‌സും സഹിതം 128 നോട്ടൗട്ട്

മുരളി വിജയ്

മുരളി വിജയ്

ടോപ് 10 സെഞ്ചുറി പട്ടികയിലെ ആദ്യത്തെ ഇന്ത്യക്കാരന്‍. ചെന്നൈയ്ക്ക് വേണ്ടി ഇറങ്ങിയ മുരളി വിജയ് രാജസ്ഥാന്‍ റോയല്‍സിനെതിരെ 2010 സീസണില്‍ അടിച്ചത് 127 റണ്‍സ്.

വീരേന്ദര്‍ സേവാഗ്

വീരേന്ദര്‍ സേവാഗ്

കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയ ശേഷം വീരേന്ദര്‍ സേവാഗ് അടിച്ച ആദ്യത്തെ ഐ പി എല്‍ സെഞ്ചുറിയാണിത്. മുംബൈയില്‍ വെച്ച് ചെന്നൈയ്‌ക്കെതിരെ ആയിരുന്നു സേവാഗിന്റെ 122 റണ്‍സ്.

പോള്‍ വാല്‍ത്താട്ടി

പോള്‍ വാല്‍ത്താട്ടി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ പോള്‍ വാല്‍ത്താട്ടിയും സെഞ്ചുറി അടിച്ചിട്ടുണ്ട്. 2011 സീസണിലാണ് ഇത്. 63 പന്തില്‍ 120 റണ്‍സ്.

സേവാഗ് വീണ്ടും

സേവാഗ് വീണ്ടും

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയും സേവാഗ് ഐ പി എല്ലില്‍ സെഞ്ചുറി അടിച്ചിട്ടുണ്ട്. 56 പന്തില്‍ 119 റണ്‍സ്. 2011 സീസണിലായിരുന്നു ഇത്.

ആന്‍ഡ്രൂ സൈമണ്ട്‌സ്

ആന്‍ഡ്രൂ സൈമണ്ട്‌സ്

ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി ഇറങ്ങിയ ആന്‍ഡ്രൂ സൈമണ്ട്‌സ് രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് സെഞ്ചുറി അടിച്ചത്. 53 പന്തില്‍ 117 നോട്ടൗട്ട്.

English summary
Presenting to you the top 10 individual scores in the history of the Indian Premier League (IPL). Chris Gayle is at number one spot.
Please Wait while comments are loading...