ഐപിഎല്ലിലെ ടോപ് ടെന്‍ ബൗളിംഗ് പ്രകടനങ്ങള്‍... ഇന്ത്യക്കാരും വിദേശികളും കട്ടക്ക് കട്ടയാണ്!!

  • Posted By:
Subscribe to Oneindia Malayalam

ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ് ട്വന്റി 20 ക്രിക്കറ്റ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ബാറ്റിംഗിന് അനുകൂലമായ പിച്ചുകളും ചെറിയ ഗ്രൗണ്ടുകളും ഫീല്‍ഡിങ് നിയന്ത്രണങ്ങളും എല്ലാം ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കുട്ടിക്രിക്കറ്റിലും വിജയം ഉണ്ടാക്കിയ ബൗളര്‍മാരുണ്ട്. വിദേശികള്‍ മാത്രമല്ല ഇന്ത്യക്കാരും ഉണ്ട് ഈ പട്ടികയില്‍. ഐ പി എല്ലിലെ പത്ത് വര്‍ഷത്തെ ചരിത്രത്തിലെ ടോപ് ടെന്‍ ബൗളിംഗ് സ്‌പെല്ലുകള്‍ നോക്കൂ...

Read Also: നിൻറെ തന്തയാടാ ചോട്ടാ ഭീം.. മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെയ്ക്ക് പച്ചത്തെറിപ്പൂരം.. നീ തീര്‍ന്നെടാ തീര്‍ന്നു!!

സൊഹൈല്‍ തന്‍വീര്‍

സൊഹൈല്‍ തന്‍വീര്‍

ഒന്നാം എഡിഷനില്‍ പാകിസ്താനി ബൗളറായ സൊഹൈല്‍ തന്‍വീറിന്റെ നാലോവറില്‍ പതിനാറ് റണ്‍സിന് 6 വിക്കറ്റ്. ഐ പി എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇത്. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ആയിരുന്നു എതിരാളികള്‍.

ആദം സാംപ

ആദം സാംപ

ഐ പി എല്‍ ഒമ്പതാം സീസണില്‍ ഓസ്‌ട്രേലിയന്‍ യുവ സ്പിന്നര്‍ ആദം സാംപ നാലോവറില്‍ 19 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തി. റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടി കളിച്ച സാംപ ഹൈദരാബാദിന് എതിരെയായിരുന്നു ഈ മിന്നും പ്രകടനം നടത്തിയത്.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ലെഗ് സ്പിന്നര്‍ ജംബോ കുംബ്ലെയാണ് ഈ പട്ടികയിലെ ആദ്യ ഇന്ത്യക്കാരന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂരിന് വേണ്ടിയായിരുന്നു കുംബ്ലെയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം - 3.1 ഓവറില്‍ 5 റണ്‍സിന് 5 വിക്കറ്റ്.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി കളിച്ച ഇഷാന്ത് ശര്‍മ കൊച്ചി ടസ്‌കേഴ്‌സിനെതിരെ 3 ഓവറില്‍ 12 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തി.

ലസിത് മലിംഗ

ലസിത് മലിംഗ

2011 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഡെല്‍ഹിക്കെതിരെ 3.4 ഓവറില്‍ 13 റണ്‍സിന് 5 വിക്കറ്റെടുത്തു.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രവീന്ദ്ര ജഡേജ 2012ല്‍ ഡെക്കാനെതിരെ നാലോവറില്‍ 16 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തി.

ജെയിംസ് ഫോക്‌നര്‍

ജെയിംസ് ഫോക്‌നര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ഫോക്‌നര്‍ 2013ല്‍ ഹൈദരാബാദിന് എതിരെയാണ് നാലോവറില്‍ 16 റണ്‍സിന് 5 വിക്കറ്റെടുത്തത്.

അമിത് മിശ്ര

അമിത് മിശ്ര

ഡെല്‍ഹിക്കെതിരെ കളിക്കുമ്പോഴാണ് ഡെക്കാന് വേണ്ടി അമിത് മിശ്ര നാലോവറില്‍ 17 റണ്‍സിന് 5 വിക്കറ്റ് സ്വന്തമാക്കിയത്.

ആന്‍ഡ്രൂ ടൈ

ആന്‍ഡ്രൂ ടൈ

2017 ഐ പി എല്ലില്‍ ഗുജറാത്തിന് വേണ്ടി കളിച്ച ടൈ ഹാട്രിക്ക് അടക്കം 17 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തി

ഹര്‍ഭജന്‍ സിംഗ്

ഹര്‍ഭജന്‍ സിംഗ്

ചെന്നൈയ്‌ക്കെതിരെയായിരുന്നു മുംബൈ സ്പിന്നര്‍ ഹര്‍ഭജന്റെ മികച്ച ബൗളിംഗ് പ്രകടനം. നാലോവറില്‍ 18ന് നാല്.

English summary
Presenting to you the top 10 bowling figures in the history of the Indian Premier League (IPL). Sohail Tanvir is at number one spot.
Please Wait while comments are loading...