ഐപിഎല്‍ ടോപ് 10 ക്യാപ്റ്റന്‍മാര്‍: ബെസ്റ്റ് ധോണി, സച്ചിന്‍ ഓക്കെ, ദ്രാവിഡ് ദുരന്തം, ഇതാ കണക്കുകള്‍!!

  • Posted By:
Subscribe to Oneindia Malayalam

പത്ത് വര്‍ഷമായി ഐ പി എല്‍ ക്രിക്കറ്റ് തുടങ്ങിയിട്ട്. പത്ത് പതിമൂന്ന് ടീമുകള്‍ക്കായി അതിലും എത്രയോ ക്യാപ്റ്റന്മാര്‍ ഭാഗ്യം പരീക്ഷിച്ചു. ചിലരൊക്കെ വന്‍ ഹിറ്റായി മാറി. ചിലരൊക്കെ മാരക അബദ്ധങ്ങളും. ചെന്നൈയും മുംബൈയും കൊല്‍ക്കത്തയും രണ്ട് തവണ വീതം കപ്പടിച്ചു. ബാംഗ്ലൂര്‍ പോലെ ചിലര്‍ ഇനിയും ഒരു കപ്പില്ലാതെ തുടരുന്നു. ഐ പി എല്ലിലെ ഏറ്റവും മികച്ച പത്ത് ക്യാപ്റ്റന്മാര്‍ ആരൊക്കെയാണ് എന്ന് നോക്കൂ...

എം എസ് ധോണി

എം എസ് ധോണി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പുനെ റൈസിങ് സൂപ്പര്‍ജയന്റ്‌സ് എന്നീ രണ്ട് ടീമുകളെയാണ് ധോണി ഐ പി എല്ലില്‍ നയിച്ചത്. രണ്ട് തവണ ചെന്നൈ ചാമ്പ്യന്മാരായി. ഐ പി എല്ലില്‍ 143 കളികളില്‍ ക്യാപ്റ്റനായ ധോണി 83 കളികള്‍ ജയിച്ചു. 59 എണ്ണം തോറ്റു.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയുമാണ് ഗൗതം ഗംഭീര്‍ നയിച്ചത്. 112 കളികളില്‍ 65 ജയവും 46 തോല്‍വിയുമാണ് ഗംഭീറിന്റെ നേട്ടം. രണ്ട് തവണ കൊല്‍ക്കത്തയെ ഐ പി എല്‍ ചാമ്പ്യന്മാരാക്കി.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

രോഹിത് ശര്‍മ ക്യാപ്റ്റനായ ശേഷമാണ് മുംബൈ ഇന്ത്യന്‍സ് ഐ പി എല്ലില്‍ രണ്ട് തവണ ചാമ്പ്യന്മാരായത്. 63 കളികളില്‍ മുംബൈയെ നയിച്ച രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ 38 ജയവും 25 തോല്‍വിയുമാണ് ഉളളത്.

വിരാട് കോലി

വിരാട് കോലി

2011 ല്‍ ആണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിരാട് കോലിയെ ക്യാപ്റ്റനാക്കിയത്. 75 കളികളില്‍ ആര്‍ സി ബിയെ നയിച്ച കോലി 37 എണ്ണത്തില്‍ തോറ്റു. 33 എണ്ണം തോറ്റു.

ആദം ഗില്‍ക്രിസ്റ്റ്

ആദം ഗില്‍ക്രിസ്റ്റ്

ഡെക്കാന്‍ ചാര്‍ജേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് ഇലവന്‍ എന്നീ ടീമുകളുടെ ക്യാപ്റ്റനായിരുന്നു ആദം ഗില്‍ക്രിസ്റ്റ്. 74 കളികളില്‍ ക്യാപ്റ്റനായിരുന്ന ഗില്ലി 35 എണ്ണത്തില്‍ ജയിച്ചു. ബാക്കി 39 എണ്ണം തോറ്റു.

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

2008 ലെ ഒന്നാം ഐ പി എല്‍ കിരീടം നേടിയ ക്യാപ്റ്റനാണ് ഷെയ്ന്‍ വോണ്‍. 30 കളികളില്‍ രാജസ്ഥാനെ നയിച്ച വോണി അതില്‍ 30 എണ്ണം വിജയിച്ചു. 24 എണ്ണം തോറ്റു.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

നിലവിലെ ഐ പി എല്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് ഡേവിഡ് വാര്‍ണര്‍. 2013 മുതലിങ്ങോട്ട് 39 കളികളില്‍ ഹൈദരാബാദിനെ നയിച്ച വാര്‍ണറുടെ കയ്യില്‍ 22 വിജയങ്ങളും 17 തോല്‍വിയുമാണ് ഉള്ളത്.

 വീരേന്ദര്‍ സേവാഗ്

വീരേന്ദര്‍ സേവാഗ്

ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്നു സേവാഗ്. 53 കളികളില്‍ 29 ജയവും 24 തോല്‍വിയുമാണ് സേവാഗിന്റെ അക്കൗണ്ടിലുളളത്

സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്ന സച്ചിന്‍ 51 മത്സരങ്ങളില്‍ നിന്നും 30 എണ്ണത്തില്‍ ടീമിനെ ജയിപ്പിച്ചു. 21 എണ്ണം തോറ്റു. പക്ഷേ ഐ പി എല്ലില്‍ പറയത്തക്ക ഒരു നേട്ടവും സച്ചിന് കീഴില്‍ മുംബൈ ഉണ്ടാക്കിയില്ല.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഐ പി എല്‍ ക്യാപ്റ്റന്മാരായ പ്രമുഖരുടെ പട്ടികയില്‍ ഏറ്റവും ദയനീയമായ പ്രകടനം ദ്രാവിഡിന്റെതാണ്. ആര്‍ സി ബിയെയും രാജസ്ഥാനെയും കൂടി 48 കളിയില്‍ ദ്രാവിഡ് ക്യാപ്റ്റനായി. 22 വിജയങ്ങളേ ജാമിയുടെ പേരില്‍ ഉള്ളൂ. തോല്‍വിയാകട്ടേ 26 എണ്ണമുണ്ട്.

English summary
As Indian Premier League enters its tenth year we look at the 10 most successful captains in the history of the IPL. India's most successful captain MS sits comfortably at the top.
Please Wait while comments are loading...