കൊൽക്കത്തയെ തോൽപ്പിച്ച ശേഷം മുംബൈയുടെ പാണ്ഡ്യ ബ്രദേഴ്സ് തമ്മിലടിച്ചോ? ട്വിറ്ററിൽ കാണുന്നത് എന്ത്?

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഐ പി എല്ലിലെ സൂപ്പർതാര സഹോദരങ്ങളാണ് ഹർദീക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും. രണ്ടുപേരും യൂട്ടിലിറ്റി താരങ്ങൾ. മാച്ച് വിന്നർമാർ. ഹർദീക് പാണ്ഡ്യ വെടിക്കെട്ട് ബാറ്റ്സ്മാനും മീഡിയം പേസ് ബൗളറുമാണ്. ക്രുനാലാകട്ടെ ഇടംകൈ ബാറ്റ്സ്മാനും സ്പിൻ ബൗളറും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ബാറ്റ് കൊണ്ട് അധികമൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും ബൗളിംഗിൽ രണ്ടുപേരും മികച്ചുനിന്നു.

അംപയർ ആഞ്ഞ് ശ്രമിച്ചിട്ടും കൊൽക്കത്ത തോറ്റു... മുംബൈ ഇന്ത്യൻസ് ടോപ്പർ, കൊൽക്കത്ത ഇനി എന്ത് ചെയ്യണം?

കളിക്കളത്തിലും പുറത്തും ഭയങ്കര സ്നേഹമാണ് രണ്ടുപേരും. അങ്ങോട്ടും ഇങ്ങോട്ടും കരുതലും അഭിമാനവും. എന്നാൽ കൊൽക്കത്തയ്ക്കെതിരായ കളിക്ക് ശേഷം ഇരുവർക്കും ഇടയിൽ എന്തോ സംഭവിച്ചു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്. ഹർദീക് പാണ്ഡ്യ ട്വിറ്ററിൽ ഇട്ട വാക്കുകളാണ് ഇതിന് കാരണം. ചിലപ്പോൾ ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരിക്കും നിങ്ങളെ ഏറ്റവും നിരാശപ്പെടുത്തുന്നത്. നോട്ട് കൂൾ ബ്രോ - ഇതായിരുന്നു ഹർദീകിന്റെ ട്വീറ്റ്.

pandya

ഉടൻ തന്നെ മറുപടിയുമായി ക്രുനാലും രംഗത്തെത്തി. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. എന്തായാലും ഇത് പറഞ്ഞ് വലിയ കാര്യമാക്കണ്ട ഇതായിരുന്നു ക്രുനാലിന്റെ ട്വീറ്റ്. ഇതിന് ഹർദീക് പ്രതീകരിച്ചുമില്ല. കൊൽക്കത്തയെ 9 റൺസിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ് ടേബിൾ ടോപ്പറായി പ്ലേ ഓഫിൽ പ്രവേശിച്ചുകഴിഞ്ഞു. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി മനീഷ് പാണ്ഡെ, ഗ്രാന്‍ഡ്ഹോം എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ ഹർദീകാണ് മുംബൈയുടെ മികച്ച ബൗളറായത്. ക്രുനാൽ രണ്ടോവറിൽ 14 റൺസാണ് വഴങ്ങിയത്.

English summary
The Pandya brothers of Mumbai Indians (MI), Hardik and Krunal were engaged in an altercation on Twitter
Please Wait while comments are loading...