സൺറൈസേഴ്സിനെ മഴയ്ക്കും രക്ഷിക്കാൻ പറ്റിയില്ല... 'ഗംഭീർ' ജയം, കൊൽക്കത്ത ക്വാളിഫയറിൽ.. കളി മുംബൈയോട്!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: മഴപ്പേടിയിൽ മണിക്കൂറുകളോളം തണുത്ത് വിറങ്ങലിച്ച് ഇരുന്ന ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ പി എൽ പത്താം സീസണിലെ ക്വാളിഫയറിലേക്ക്. ജയിക്കാൻ വെറും 129 റൺസ് മാത്രം മതിയായിരുന്ന കൊൽക്കത്തയ്ക്ക് വില്ലനായി ചിന്നസ്വാമിയിൽ മഴ തകർത്തുപെയ്തു. മഴമൂലം കളി മുടങ്ങിയാൽ സണ്‍റൈസേഴ്സ് ക്വാളിഫയറിൽ കടന്നേനെ. എന്നാൽ മഴ മാറി ആറോവർ കളിക്കാൻ സമയം കിട്ടി. ഹൈദരബാദിനെ അടിച്ച് പരത്തി കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീർ കളിയും ജയിപ്പിച്ചു. കാണാം ഹൈലൈറ്റ്സും ചിത്രങ്ങളും.

വിരാട് കോലിയുടെ വിക്കറ്റുമായി സഹീർ ഖാൻ മടങ്ങി? സഹീർഖാനെ ഇനിയൊരിക്കലും ഐപിഎല്ലിൽ കാണാൻ കഴിയില്ല?

വരച്ച വരയിൽ നിർത്തി തുടക്കം

വരച്ച വരയിൽ നിർത്തി തുടക്കം

ഐ പി എല്ലിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയായ ഡേവിഡ് വാർണറെയും ശിഖര്‍ ധവാനെയും വരച്ച വരയിൽ നിർത്തിയാണ് കൊൽക്കത്ത ബൗളർമാർ തുടങ്ങിയത്. വാർണർ 37 റൺസെടുക്കാൻ 35 പന്തുകൾ കളിച്ചു. ധവാൻ 13 പന്തിൽ 11 റൺസാണെടുത്തത്. വാർണർ പുറത്താകുമ്പോൾ സൺറൈസേഴ്സ് സ്കോർ
12.2 ഓവറിൽ വെറും 75 റൺസ്.

പിന്നെയൊരു ഉയർച്ച ഉണ്ടായില്ല

പിന്നെയൊരു ഉയർച്ച ഉണ്ടായില്ല

കെയ്ൻ വില്യംസൺ 26 പന്തിൽ 24, യുവരാജ് സിംഗ് 9 പന്തില്‍ 9, വിജയ് ശങ്കർ 17 പന്തിൽ 22, ഓജ 16 പന്തില്‍ 16 റൺസ് - നിർണായകമായ മധ്യ ഓവറുകളിൽ സൺറൈസേഴ്സ് ബാറ്റ്സ്മാൻമാരുടെ പ്രകടനമാണ്. ഒരിക്കലും ഒരു മികച്ച സ്കോർ എത്തിക്കുമെന്ന് തോന്നിച്ചതേയില്ല ഹൈദരാബാദ്. വിചാരിച്ചത് പോലെ തന്നെ വെറും 128 റൺസിൽ സൺറൈസേഴ്സ് ഇന്നിംഗ്സ് അവസാനിച്ചു.

മഴയുടെ കളി

മഴയുടെ കളി

സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഒന്നാം ഇന്നിംഗ്സ് കഴിഞ്ഞതും ചിന്നസ്വാമിയിൽ മഴയുടെ കളിയായി. ഏതാണ് രണ്ട് മണിക്കൂറോളം മഴമൂലം നഷ്ടപ്പെട്ടു. മഴ മൂലം കളി തീർത്തും മുടങ്ങിയാൽ കൊൽക്കത്ത പുറത്താകും എന്നതായിരുന്നു സ്ഥിതി. അവസാനം മഴ മാറി ഗ്രൗണ്ട് ഉണക്കിയെടുത്തു. കളി ആറോവറാക്കി ചുരുക്കി.

ഞെട്ടിച്ചു, പിന്നെ ജയിച്ചു

ഞെട്ടിച്ചു, പിന്നെ ജയിച്ചു

ആറോവറിൽ 48 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് 12 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഉത്തപ്പ 1, ലിൻ 6, പത്താൻ 0 എന്നിവരാണ് പുറത്തായത്. എന്നാൽ 19 പന്തിൽ 32 റൺസുമായി ഗൗതം ഗംഭീർ കൊൽക്കത്തയെ കളി ജയിപ്പിച്ചു. ഏഴ് വിക്കറ്റ് ജയത്തോടെ കൊൽക്കത്ത ക്വാളിഫയറിൽ എത്തി.

English summary
Skipper Gautam Gautam guided Kolkata Knight Riders to a 7-wicket win against Sunrisers Hyderabad in a rain curtailed Indian Premier League (IPL) 2017 Eliminator encounter
Please Wait while comments are loading...