ഹർഭജൻ പുറത്ത് തന്നെ, മക്ലനാഗനും വേണ്ട.. ഫൈനലിൽ മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ കാണാം!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: അപ്രതീക്ഷിതമായ നീക്കമായിരുന്നു അത്. വെറ്ററൻ താരം ഹർഭജൻ സിംഗിനെ പുറത്തിരുത്തി കരൺ ശർമയെ കളിപ്പിക്കാനുള്ള നീക്കം. ഒന്നാം ക്വാളിഫയറിൽ അത്രക്ക് വിജയിച്ചില്ലെങ്കിലും ബെംഗളൂരുവിൽ കരൺ തകർത്താടി. നാലോവറിൽ 15 റൺസിന് നാല് വിക്കറ്റ്. മാൻ ഓഫ് ദ മാച്ചും - ഫൈനലിലും ഭാജിക്ക് മേലെ കരൺ തന്നെയാകും കളിക്കുക.

അതുപോലെ തന്നെയാണ് മിച്ചൽ മക്ലനാഗൻറെ കാര്യവും. രണ്ടാം ക്വാളിഫയറിന് മുന്പായി പരിക്കേറ്റ മക്ലനാഗന് പകരം ടീമിലെത്തിയ മിച്ചൽ ജോൺസൻ തകർപ്പൻ ബൗളിംഗാണ് കൊൽക്കത്തയ്ക്കെതിരെ കാഴ്ചവെച്ചത്. ബാറ്റിംഗ് നിരയിൽ കാര്യമായ ഒരു മാറ്റത്തിനും സാധ്യതയില്ല. ഇതാകും പുനെയ്ക്കെതിരായ മുംബൈയുടെ ഫൈനൽ ഇലവൻ എന്ന് കരുതുന്നു.

ipl

1. ലെൻഡൽ സിമൺസ്
2. പാർഥിവ് പട്ടേൽ
3. അമ്പാട്ടി റായുഡു
4. രോഹിത് ശർമ
5. കീരൺ പൊള്ളാർഡ്
6. ഹർദീക് പാണ്ഡ്യ
7. ക്രുനാൽ പാണ്ഡ്യ
8. കരൺ ശർമ
9. മിച്ചൽ ജോൺസൻ
10. ലസിത് മലിംഗ
11. ജസ്പ്രീത് ഭുമ്ര

English summary
IPL 2017 Final: Here is MI's likely Playing XI against RPS
Please Wait while comments are loading...