സര്‍പ്രൈസ്: ഗാവസ്‌കറിന്റെ ഡ്രീം ഇലവനില്‍ വിരാട് കോലിയില്ല, മലയാളി ഫാസ്റ്റ്ബൗളർ ബേസില്‍ തമ്പിയുണ്ട്!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് സുനില്‍ ഗാവസ്‌കര്‍. കളി നിര്‍ത്തിയ ശേഷം കമന്റേറ്റര്‍. തനിക്ക് ശേഷം കളിച്ച സച്ചിന്റെയും വിരാട് കോലിയുടെയും ചെറിയൊരു ആരാധകന്‍ കൂടിയാണ് ഗാവ്‌സ്‌കര്‍. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. ഗാവസ്‌കര്‍ പത്താം സീസണിലെ ഐ പി എല്‍ ഡ്രീം ടീം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ വിരാട് കോലിയില്ല. പക്ഷേ ഇത് മാത്രമല്ല സര്‍പ്രൈസ്, കാണൂ ഗാവസ്‌കര്‍ ഇലവനെ.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് ഗാവസ്‌കറുടെ ഡ്രീം ടീമിന് വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്.

ഹാഷിം ആംല

ഹാഷിം ആംല

പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയാണ് ഗംഭീറിന്റെ പങ്കാളി. ഇടം കൈ - വലം കൈ കോംപിനേഷന്‍.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

പുനെയുടെ ക്യാപ്റ്റനും ഓസീസ് താരവുമായ സ്റ്റീവ് സ്മിത്താണ് മൂന്നാം നമ്പറില്‍

എ ബി ഡിവില്ലിയേഴ്‌സ്

എ ബി ഡിവില്ലിയേഴ്‌സ്

ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സ് നാലാമന്‍.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഗുജറാത്ത് ക്യാപ്റ്റനും ഇടങ്കയ്യനുമായ സുരേഷ് റെയ്‌ന അഞ്ചാം നമ്പറില്‍

എം എസ് ധോണി

എം എസ് ധോണി

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍.

സുനില്‍ നരൈന്‍

സുനില്‍ നരൈന്‍

വെസ്റ്റിന്ത്യന്‍ സ്പിന്നറായ സുനില്‍ നരൈന് ഓള്‍റൗണ്ടറുടെ അധിക ഡ്യൂട്ടി കൂടി ഉണ്ട്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

പര്‍പ്പിള്‍ ക്യാപ്പിന് ഉടമയായ ഭുവനേശ്വര്‍ കുമാറാണ് ഫസ്റ്റ് ചോയിസ് ഫാസ്റ്റ് ബൗളര്‍.

ചാഹല്‍

ചാഹല്‍

സുനില്‍ നരെയ്‌നൊപ്പം സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല യുവേന്ദ്ര ചാഹലിനാണ്

ജസ്പ്രീത് ഭുമ്ര

ജസ്പ്രീത് ഭുമ്ര

മുംബൈയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ഭുമ്രയമുണ്ട് ടീമില്‍

സര്‍പ്രൈസ് തമ്പി

സര്‍പ്രൈസ് തമ്പി

കേരളത്തില്‍ നിന്നുള്ള ഫാസ്റ്റ് ബൗളിംഗ് സെന്‍സേഷന്‍ ബേസില്‍ തമ്പിയാണ് ഗാവ്‌സകറുടെ ടീമിലെ പതിനൊന്നാമന്‍, എങ്ങനെയുണ്ട്.

English summary
Former India captain and legendary batsman Sunil Gavaskar has picked up his Playing XI from the tenth edition of the Indian Premier League (IPL).
Please Wait while comments are loading...