കോലി, എബിഡി, വാട്‌സന്‍, മലപ്പുറം കത്തി.. ജയിക്കാവുന്ന കളിയും തുലച്ച് ബാംഗ്ലൂര്‍ ശവമായി, ഹൈലൈറ്റ്‌സ്!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: 200 റണ്‍സ് വരെയും ചേസ് ചെയ്യാന്‍ തയ്യാറായിരുന്നു എന്നൊക്കെയാണ് ബാഗ്ലൂര്‍ ടീമിന്റെ ബാറ്റിംഗ് പ്രതിഭാസമായ എ ബി ഡിവില്ലിയേഴ്‌സ് കളിക്കിടെ പറഞ്ഞത്. എന്നിട്ടോ, സ്വന്തം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെറും 162 റണ്‍സ് പോലും പിന്തുടരാന്‍ ബാംഗ്ലൂരിന് പറ്റിയില്ല. ഫലമോ ദയനീയമായ തോല്‍വി. പുനെയ്‌ക്കെതിരെ ബാംഗ്ലൂരിന് പിഴച്ചത് എവിടെയൊക്കെ എന്ന് നോക്കാം.

Read Also: ദില്‍സേ മുംബൈ.. ഈ ഫോമില്‍ ഗുജറാത്തൊന്നും മുംബൈയ്ക്ക് ഒരു ഇരയേ അല്ല, മാച്ച് ഹൈലൈറ്റ്‌സ്!

ദുരന്തമായി ബാംഗ്ലൂര്‍

ദുരന്തമായി ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 162 റണ്‍സ് പോലും ചേസ് ചെയ്യാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞാല്‍ ആരായാലും അത്ഭുതപ്പെട്ടുപോകും. എന്നാല്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിനെതിരെ സംഭവിച്ചത് അതാണ്. അഞ്ച് കളിയില്‍ നാലാം തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമാണ് ബാംഗ്ലൂര്‍ ഇപ്പോള്‍.

അപ്രതീക്ഷിതം ഈ തോല്‍വി

അപ്രതീക്ഷിതം ഈ തോല്‍വി

റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ 161 റണ്‍സ് എന്ന ശരാശരി വിജയലകഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ അപ്രതീക്ഷിതമായ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കോലിയും കൂട്ടരും കൂടി മുട്ട് കുത്തിനിന്ന് അടിച്ചിട്ടും സ്‌കോര്‍ ഒമ്പത് വിക്കറ്റിന് 134 ല്‍ എത്തിക്കാനേ പറ്റിയുള്ളൂ. 27 റണ്‍സിന്റെ ദയനീയ തോല്‍വി.

ചതിച്ചത് ബാറ്റിംഗ് നിര

ചതിച്ചത് ബാറ്റിംഗ് നിര

മനോഹരമായ ബൗളിംഗും ഫീല്‍ഡിങുമായി കളിയുടെ ആദ്യപാതി ബാംഗ്ലൂര്‍ സ്വന്തമാക്കി. എന്നാല്‍ ബാറ്റിംഗ് നിര അവരെ ചതിച്ചു. വിരാട് കോലി 28, എ ബി ഡിവില്ലിയേഴ്‌സ് 29 എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ഇതില്‍ തന്നെ ഡിവില്ലിയേഴ്‌സ് 29 റണ്‍സെടുക്കാന്‍ 30 പന്തുകള്‍ ചെലവാക്കി. അതേസമയം വിരാട് കോലി 28 റണ്‍സിലെത്താന്‍ 19 പന്തുകളേ കളിച്ചുള്ളൂ.

തകര്‍ച്ചയോടെ തുടക്കം

തകര്‍ച്ചയോടെ തുടക്കം

ബാംഗ്ലൂര്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. റണ്‍സൊന്നും എടുക്കുന്നതിന് മുന്‌പേ അവര്‍ക്ക് മന്‍ദീപ് സിംഗിനെ നഷ്ടമായി. ജാദവ്, വാട്‌സന്‍, ബിന്നി, നേഗി എന്നിവരെല്ലാം രണ്ടക്കം കടന്നെങ്കിലും അത് വിജയം വരെ എത്തിക്കാനായില്ല. ഒന്പത് വിക്കറ്റിന് 134 എന്ന സ്‌കോറില്‍ അവരുടെ പോരാട്ടം അവസാനിച്ചു.

തകര്‍പ്പന്‍ ബൗളിംഗ്

തകര്‍പ്പന്‍ ബൗളിംഗ്

ബാറ്റ്‌സ്മാന്‍മാരുടെ സ്വര്‍ഗമായ ചിന്നസ്വാമിയില്‍ കഴിഞ്ഞ ദിവസം ബൗളര്‍മാരാണ് താരമായത്. രണ്ട് ടീമുകളുടെയും ഇന്നിംഗ്‌സുകളുടെ അവസാനം ചീട്ടുകൊട്ടാരം പോലെയാണ് വിക്കറ്റുകള്‍ വീണത്. ബാഗ്ലൂരിന് വേണ്ടി മില്‍നെയും അരവിന്ദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പുനെയ്ക്ക് വേണ്ടി താക്കൂറും, സ്‌റ്റോക്‌സും മൂന്ന് വീതം വിക്കറ്റെടുത്ത് മറുപടി നല്‍കി.

തകര്‍ത്തടിച്ച് തിവാരി

തകര്‍ത്തടിച്ച് തിവാരി

റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് എടുത്തത്. രഹാനെയും ത്രിപാഠിയും ചേര്‍ന്ന് ഏഴോവറില്‍ 63 റണ്‍സിന്റെ മികച്ച തുടക്കം നല്‍കി. സ്റ്റീവ് സ്മിത്തും എം എസ് ധോണിയും കുറച്ച് നേരം പിടിച്ചുനിന്നു. അവസാന ഓവറുകളില്‍ മനോജ് തിവാരി തകര്‍ത്തടിച്ചതാണ് പുനെയെ 160 കടത്തിയത്. തിവാരി 11 പന്തിലാണ് 27 റണ്‍സെടുത്തത്.

English summary
Rising Pune Supergiant (RPS) scalped their second win of the tournament as they beat Royal Challengers Bangalore (RCB) by 27 runs in the match 17 of IPL 2017.
Please Wait while comments are loading...